ഒസാമു സുസുകി അന്തരിച്ചു; വിടവാങ്ങിയത് മാരുതി 800 ന്റെ ഉപജ്ഞാതാവ്

മുൻ സുസുകി മോട്ടോഴ്സിന്റെ ചെയർമാൻ ആയിരുന്ന ഒസാമു സുസുക്കി 94-ാം വയസ്സിൽ അന്തരിച്ചു. ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയുടെ തലവര മാറ്റിയ വ്യക്തിയായിരുന്നു അദ്ദേഹം. ലിംഫോമ എന്ന അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഒസാമു സുസുക്കി ഡിസംബർ 25 നാണ് മരിച്ചത്.

1980ൽ ഇന്ത്യൻ വിപണിയിലേക്ക് വന്ന സുസുകി പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാറി. അതിനു പിന്നിൽ ഒസാമു സുസുകി വഹിച്ച പങ്ക് ചെറുതല്ല. 1983-ൽ പുറത്തിറങ്ങിയ മാരുതി 800 ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന് തുടക്കമിടാൻ കാരണം ഒസാമു സുസുകിയാണ്.

Read more

ജപ്പാനിലെ ജെറോയിൽ 1930 ജനുവരി 30 നാണ് ഒസാമു ജനിച്ചത്. സുസുകി സ്ഥാപകനായ മിഷിയോ സുസുകിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചാണ് ഒസാമു സുസുകി കുടുംബത്തിൽ അംഗമാകുന്നത്. സുസുകി കുടുംബത്തിൽ അനന്തരാവകാശി ഇല്ലാതിരുന്നതിനാൽ ഒസാമുവിന്റേത് ദത്തെടുക്കല്‍ വിവാഹമായിരുന്നു. തുടർന്നു 1970 അവസാനത്തോടെ അദ്ദേഹം പ്രസിഡന്റായി.