രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിസ്തുമസ് ആശംസകള്‍! ഈ സവിശേഷ ദിനം സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ധിപ്പിക്കട്ടെ. യേശുവിന്റെ ശ്രേഷ്ഠമായ ചിന്തകളെ ഓര്‍ക്കുകയും സമൂഹത്തെ സേവിക്കുന്നതില്‍ ഊന്നല്‍ നല്‍കുകയും ചെയ്യുന്നു… പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Merry Christmas! May this special day further the spirit of harmony and joy in our society. We recall the noble thoughts of Lord Christ and the emphasis on serving society.
— Narendra Modi (@narendramodi) December 25, 2022
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സമത്വത്തിന്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. വര്‍ഗീയശക്തികള്‍ നാടിന്റെ ഐക്യത്തിനു വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ.
Read more
തന്റെ അയല്‍ക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവര്‍ക്ക് തണലേകാനും ഓരോരുത്തര്‍ക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളില്‍ ഏവരും പങ്കാളികളാകണം. എങ്കില്‍ മാത്രമേ, നാടിന്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം പിണറായി വിജയന്‍ പറഞ്ഞു.