സഹപാഠികളെക്കൊണ്ട് വിദ്യാർത്ഥിയെ തല്ലിച്ച സംഭവം; ദൃശ്യങ്ങൾ പുറത്ത് വിട്ട മാധ്യമ പ്രവർത്തകനെതിരെ കേസ്

യുപിയിൽ സഹപാഠികളെക്കൊണ്ട് വിദ്യാർത്ഥിയെ തല്ലിച്ച സംഭവത്തിൽ വീഡിയോ പ്രചരിപ്പിച്ച മാധ്യമ പ്രവർത്തകനെതിരെ കേസ്. ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ദൃശ്യം കുട്ടിയെ തിരിച്ചറിയുന്ന തരത്തിലാണെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.

കുട്ടിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയെന്നതാണ് സുബൈറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.വിഷ്ണുദത്ത് എന്നയാൾ നൽകിയ പരാതിയിലാണ് കേസ്. സുബൈർ തെറ്റുചെയ്തെന്ന് തെളിഞ്ഞാൽ 6 മാസം തടവ് ശിക്ഷയോ 2 ലക്ഷം രൂപ പിഴ ശിക്ഷയോ അനുഭവിക്കേണ്ടിവരും.

കഴിഞ്ഞദിവങ്ങളിലാണ് യുപുയിലെ സ്കൂളിൽ അധ്യാപിക സഹപാടികളക്കൊണ്ട് മുസ്സീം ബാലന്റെ മുഖത്തടിപ്പിച്ച സംഭവം പുറം ലോകമറിഞ്ഞത്.വീഡിയോ പ്രചരിച്ചതോടെ നിരവധിപ്പേർ വിമർശനവുമായെത്തി.സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്തിരിക്കുകയാണ്.

കുട്ടിയെ രൂക്ഷമായി ശകാരിക്കുന്ന അധ്യാപിക മറ്റ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. മുഖത്ത് അടിക്കാനുള്ള നിര്‍ദ്ദേശത്തൊടൊപ്പം ശരീരത്തിന്‍റെ മറ്റിടങ്ങളിലും മര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാളും സംഭവം ആസ്വദിക്കും വിധമുള്ള ശബ്ദം ദൃശ്യത്തില്‍ കേള്‍ക്കാം.