യുപിയിലെ പിലിബിത്തിൽ മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു. പഞ്ചാബ് പൊലീസും യുപി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഇവരിൽ നിന്ന് 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തു.
ഖലിസ്ഥാനി കമാൻഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയുടെ ഭാഗമായ ഗുർവീന്ദർ സിംഗ്, വീരേന്ദർ സിംഗ്, ജസൻപ്രീത് സിംഗ് എന്നീ മൂന്ന് പേരാണ് പൊലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പഞ്ചാബ് പോലീസിനെ ആക്രമിച്ച കേസിലടക്കം പ്രതികളാണ് കൊല്ലപ്പെട്ടവർ.