വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന്റെ കുടുംബം നടത്തിയ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. പൂജയുടെ കുടുംബത്തിന്റെ പൂനെയിലുള്ള ബംഗ്ലാവിന് സമീപത്തെ നടപ്പാത കൈയ്യേറി നിര്‍മ്മിച്ച ചെറു പൂന്തോട്ടമാണ് പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒഴിപ്പിച്ചത്. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് കൈയ്യേറ്റം ഒഴിപ്പിച്ചത്.
ബംഗ്ലാവിന് മുന്നിലെ നടപ്പാത കൈയ്യേറി നിര്‍മ്മിച്ചിരുന്ന ചെറുപൂന്തോട്ടം നീക്കം ചെയ്യാന്‍ നേരത്തെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പൂജ ഖേദ്കറിന്റെ കുടുംബം ഇതില്‍ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് കോര്‍പ്പറേഷന്‍ ബുള്‍ഡോസറുമായെത്തി കൈയ്യേറ്റം ഒഴിപ്പിച്ചത്.
സിവില്‍ സര്‍വീസ് പ്രവേശനം നേടാനായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചെന്ന ആരോപണവും പൂജയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പരിശീലനം അവസാനിപ്പിച്ച് മസൂറിയിലേക്ക് മടങ്ങിയെത്താന്‍ പൂജയോട് ഐഎഎസ് അക്കാദമി നിര്‍ദ്ദേശിച്ചിരുന്നു. സിവില്‍ സര്‍വീസ് പ്രവേശനത്തിനായി പൂജ സമര്‍പ്പിച്ച ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്നായിരുന്നു ആരോപണം.
#WATCH | Maharashtra: Action being taken against illegal encroachment at IAS trainee Pooja Khedkar’s Pune residence. pic.twitter.com/xvBQhxxtIO
— ANI (@ANI) July 17, 2024
Read more