പ്രകാശ് കാരാട്ട് സിപിഎം പിബി- കേന്ദ്രകമ്മിറ്റി കോര്‍ഡിനേറ്റര്‍; ചുമതല കൈമാറി കേന്ദ്ര കമ്മിറ്റി

സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ- ഓര്‍ഡിനേറ്ററായി പ്രകാശ് കാരാട്ടിനെ ചുമതലപ്പെടുത്തി. സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്നാണ് ചുമതല. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം. മധുരയില്‍ ചേരുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെയാണ് ചുമതല.

Read more

ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്ര കമ്മിറ്റിയില്‍ നടക്കുന്നുണ്ട്. ജമ്മു കശ്മീര്‍, ഹരിയാന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പൊതു രാഷ്ട്രീയ സാഹചര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ആകും.