പൗരത്വ നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധം: മലയാളികള്‍ക്ക് പൊലീസിന്‍റെ നോട്ടീസ്; ഹാജരാകാൻ നിർദ്ദേശം

പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിന്റെ അന്ന് നഗരത്തിലുണ്ടായിരുന്ന മലയാളികള്‍ക്ക് മംഗളൂരു പൊലീസിന്‍റെ നോട്ടീസ്. ഡിസംബര്‍ 19 നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് പൊലീസിന്റെ നോട്ടീസിൽ പറയുന്നത്. സ്ത്രീകളും വിദ്യാര്‍ത്ഥികളും ഉൾപ്പെടെ ഉള്ളവർക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്.

Read more

പ്രതിഷേധമുണ്ടായ ദിവസം മംഗലാപുരം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അ‍ഡ്രസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി മംഗളൂരുവില്‍ പോയവര്‍ക്കും പ്രതിഷേധത്തിൽ പങ്കെടുക്കാത്തവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.