ജമ്മുകശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും മകന്‍ ജയ്ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തെ ആറോ ഏഴോ ആളുകളാണ് രാജ്യത്തെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജീവിതത്തില്‍ ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്തിട്ടില്ലാത്ത വ്യക്തിയാണ് ക്രിക്കറ്റിന്റെ മുഴുവന്‍ ചുമതലക്കാരനെന്നും രാഹുല്‍ പരിഹസിച്ചു.
ജമ്മുകശ്മീരിലെ ആനന്ത്‌നാഗില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് ജയ്ഷായുടെ യോഗ്യതയെ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തത്. രാജ്യത്തെ എല്ലാ ബിസിനസുകളും മൂന്നോ നാലോ ആളുകളിലേക്ക് മാത്രം ഒതുങ്ങുന്നു. സര്‍ക്കാര്‍ എല്ലാ ബിസിനസുകളും മൂന്നോ നാലോ പേര്‍ക്ക് മാത്രം നല്‍കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അമിത്ഷായുടെ മകന്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും ക്രിക്കറ്റ് ബാറ്റ് പിടിച്ചിട്ടില്ല. എന്നാല്‍ അയാള്‍ ഇപ്പോള്‍ ക്രിക്കറ്റിന്റെ മുഴുവന്‍ ചുമതലക്കാരനായി മാറുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ ഒന്നും മിണ്ടാതെ സഹിക്കുമെന്നാണ് അവര്‍ കരുതുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ആഴ്ച ആയിരുന്നു ജയ്ഷാ ഐസിസി തലപ്പത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
सारे बिजनेस देश के 3-4 लोगों को ही मिलते हैं।
अमित शाह के बेटे ने कभी क्रिकेट बैट नहीं उठाया, वो क्रिकेट का इंचार्ज बन गया है।
: नेता विपक्ष श्री @RahulGandhi
📍 अनंतनाग, जम्मू-कश्मीर pic.twitter.com/wUylZ7QSul
— Congress (@INCIndia) September 4, 2024
Read more