അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള രവിചന്ദ്രൻ അശ്വിൻ്റെ തീരുമാനം പലരെയും ആശ്ചര്യപെടുത്തിയ ഒരു വാർത്ത ആയിരുന്നു. ലോകോത്തര സ്പിന്നർ എന്ന നിലയിൽ മാത്രമല്ല ഇന്ത്യയിൽ നിലവിൽ ഉള്ളതിലേറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ അശ്വിൻ എന്തിനാണ് ഇത്ര വേഗം ഒരു സൂചന പോലും നൽകാതെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത് എന്നതാണ് ക്രിക്കറ്റ് ആരാധകരും വിദഗ്ധരും ഒരു പോലെ ചോദിച്ച ചോദ്യം. 5 മത്സരങ്ങൾ അടങ്ങിയ ഓസ്‌ട്രേലിയൻ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ അവസരം കിട്ടിയ അശ്വിൻ ആദ്യ ടെസ്റ്റിൽ തന്നെ ആ കടുത്ത തീരുമാനം എടുത്തിരുന്നത് ആണെന്നാണ് രോഹിത് ശർമ്മ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യം.
പിങ്ക് ബോൾ ടെസ്റ്റിൽ കളിക്കാൻ അശ്വിൻ വേണമെന്ന ടീമിന്റെ വാശിയിലും നിര്ബന്ധത്തിലും വഴങ്ങിയ തരാം ഒടുവിൽ രണ്ടാം ടെസ്റ്റ് കളിക്കുക ആയിരുന്നു. എന്നാൽ മൂന്നാം ടെസ്റ്റിൽ അവസരം ഇല്ലാതെ കൂടി ആയതോടെ അശ്വിൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും വിരമിക്കൽ പ്രഖ്യാപിക്കുകയും ആയിരുന്നു. ബിസിസിയെയും അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെയും അശ്വിൻ വിരമിക്കൽ വാർത്ത അറിയിച്ചിരുന്നില്ല. സൂപ്പർ താരം വിരാട് കോഹ്‍ലിയെയും ഈ വാർത്ത അറിയിച്ചില്ല.
ന്യൂസിലൻഡിനെതിരായ മൂന്ന് ടെസ്റ്റുകളിലെ തന്റെ പ്രകടനത്തിൽ അശ്വിൻ അതൃപ്തനായിരുന്നു, അവിടെ വെറും ഒമ്പത് വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്. രണ്ടാം ടെസ്റ്റിൽ ടീമിൽ ഇടംപിടിച്ച വാഷിംഗ്ടൺ സുന്ദർ പൂനെയിൽ മാത്രം 11 വിക്കറ്റ് വീഴ്ത്തി. “ആർ അശ്വിൻ ഒരു ഇതിഹാസമായതിനാൽ ഒരു തീരുമാനവും എടുക്കുന്നതിനെക്കുറിച്ച് സെലക്ഷൻ കമ്മിറ്റി ചിന്തിച്ചിരുന്നില്ല,” ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് പോകാൻ പോലും അശ്വിനും താത്പര്യം ഉണ്ടായിരുന്നില്ല എന്നും പ്ലെയിങ് ഇലവനിൽ ഭാഗമല്ലാത്ത ബഞ്ചിൽ ഇഷ്ടപ്പെടാൻ ആഗ്രഹിച്ചില്ല എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പെർത്തിൽ വാഷിംഗ്ടൺ സുന്ദറിന് മുൻഗണന നൽകാൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തീരുമാനിച്ചപ്പോൾ, തന്റെ ഭാവി എന്തായിരിക്കുമെന്ന് അശ്വിന് അറിയാമായിരുന്നു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ രണ്ട് സ്പിന്നർമാരെ കളിപ്പിക്കേണ്ടതുണ്ടെങ്കിൽ ജഡേജയും സുന്ദറും അദ്ദേഹത്തിന് മുന്നിൽ കളിക്കുമായിരുന്നു. ഇതെല്ലാം അശ്വിനെ വിരമിക്കാൻ നിർബന്ധിതനാക്കി.
“രോഹിത് പെർത്തിൽ ഉണ്ടായിരുന്നില്ല, സമീപഭാവിയിൽ ടീമിൻ്റെ ഒന്നാം നമ്പർ സ്പിന്നർ വാഷിങ്ടൺ സുന്ദർ ആയതിനാൽ അദ്ദേഹം തന്നെ ടീമിൽ കളിച്ചാൽ മതിയെന്ന് ഗംഭീർ തീരുമാനിച്ചു. അശ്വിന് അദ്ദേഹത്തിന്റെ പ്ലാനിൽ പോലും ഇല്ല്ലായിരുന്നു” പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ ടീം വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്, അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിൾ ഇംഗ്ലണ്ടിലെ ഇന്ത്യയുടെ അഞ്ച് ടെസ്റ്റ് പരമ്പരയോടെ ആരംഭിക്കും. അശ്വിൻ ടീമിൽ ഇടം പിടിക്കില്ലായിരുന്നു. സാഹചര്യം മനസ്സിലാക്കിയ അദ്ദേഹം ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനോട് വിടപറയാൻ തീരുമാനിച്ചു.