രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും. കോൺഗ്രസ് എം.പിമാരും ഇവരെ അനുഗമിക്കും. ശനിയാഴ്ച ഉച്ചക്ക് ശേഷം പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി ഇരുവരും പുറപ്പെടുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
നേരത്തെ ഹത്രാസിൽ കൂട്ടബലാത്സഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനായി പുറപ്പെട്ട രാഹുൽ ഗാന്ധിയെയും പ്രിയങ്കയേയും യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൈവേയിൽ വാഹനം തടഞ്ഞ പൊലീസ് ലാത്തി വീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്തിരുന്നു. ഇതിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനായി രാഹുൽ വീണ്ടും പുറപ്പെടുന്നത്.
അതേസമയം, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Read more
ഹത്രാസ് ബലാത്സംഗ കൊലപാതക കേസില്‍ പ്രതിഷേധം ശക്തമായതോടെ നടപടികള്‍ക്ക് നിർബന്ധിതമായി യു.പി സർക്കാർ. എസ്.പി, ഡി.എസ്.പി, ഇന്‍സ്പെക്ടര്‍ എന്നിവരടക്കം 5 പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു. കേസ് ഉടന്‍ സി.ബി.ഐക്ക് വിട്ടേക്കും. അതേസമയം മാധ്യമ പ്രവർത്തകരുടെയും പെണ്‍കുട്ടിയുടെ സഹോദരന്‍റെയും ഫോണ്‍ സംഭാഷണം സർക്കാർ ചോർത്തുന്നു എന്ന ആരോപണത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.