വിദേശത്തേക്ക് പോകുന്ന മോദിയുടെ വിമാനം ഭീകരർ ആക്രമിക്കുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് നേരെ ഭീകരാക്രമണ ഭീഷണി. മുംബൈ പൊലീസ് കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ സുരക്ഷ ഏജൻസികൾ കർശന പരിശോധന നടത്തിയിരുന്നെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി വിദേശത്തേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പോകുമ്പോൾ വിമാനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയേക്കാമെന്നാണ് സന്ദേശം ലഭിച്ചത്.

ഭീഷണി ശ്രദ്ധയിൽപ്പെട്ട പോലീസ് ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളെ അറിയിക്കുകയും പോകുന്നതിന് മുമ്പ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി അന്വേഷണം ആരംഭിക്കുകയും ചെയ്തുവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 11 നാണ് സന്ദേശം ലഭിച്ചത്.

വിവരത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് മറ്റ് ഏജൻസികളെ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തെന്നും മുംബൈ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണത്തിനൊടുവിൽ ഭീഷണി കോളിന് പിന്നിലുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മാനസിക രോഗിയാണെന്ന് കണ്ടെത്തിയതായി മുംബൈ പോലീസ് പറഞ്ഞു.

Read more