മകളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിനെത്തുടര്‍ന്നുള്ള അസൂയയില്‍ മകളുടെ സഹപാഠിയെ വിഷംകൊടുത്ത് കൊന്ന കേസില്‍ അറസ്റ്റിലായ യുവതിയുടെ വീട് അജ്ഞാത സംഘം അടിച്ചുതകര്‍ത്തു.
കാരയ്ക്കല്‍ നെഹ്രുനഗര്‍ സ്വദേശി രാജേന്ദ്രന്‍-മാലതി ദമ്പതിമാരുടെ മകന്‍ ബാലമണികണ്ഠ(13)നെ കൊലപ്പെടുത്തിയ സഹായമേരി വിക്ടോറിയയുടെ വീടാണ് തകര്‍ത്തത്. വാതിലും ജനലുകളും തകര്‍ക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.
Read more
പ്രദേശത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് എട്ടാം തരം വിദ്യാര്‍ഥി ബാലമണികണ്ഠന്‍ മരിച്ചത്. സഹായമേരി സ്‌കൂളിലെ കാവല്‍ക്കാരന്‍വഴിയാണ് വിഷംകലര്‍ത്തിയ ശീതളപാനീയം നല്കിയത്.