രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സഭയില്‍ ബിആര്‍ അംബേദ്കറെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് ലോക്സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല.
ഇതിനിടെയാണ് രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് നാഗാലാന്റില്‍ നിന്നുള്ള വനിത എംപി ഫാംഗ് നോന് കൊന്യാക് രംഗത്തെത്തിയത്. രാഹുല്‍ അകാരണമായി തട്ടിക്കയറിയെന്നാണ് ഫാംഗ് നോന് കൊന്യാക് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും ആരോപണമുണ്ട്.
Read more
ഇതിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എംപിമാരെ കൈയേറ്റം ചെയ്തുവെന്നും ആരോപിച്ച് മന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. എംപിമാര്‍ക്ക് നേരെയുള്ള ആക്രമണം പരിശോധിക്കാമെന്ന് ജഗദീപ് ധന്‍കര്‍ അറിയിച്ചു. വനിതാ എം പി കണ്ണീരോടെ കാര്യങ്ങള്‍ വിശദീകരിച്ചെന്ന് ധന്‍കര്‍ പറഞ്ഞു.