യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധം കനക്കുന്നു. സംഭവം നടന്ന ആര്‍ജി കാര്‍ ആശുപത്രി പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ധര്‍ണയോ സമരമോ നടത്തരുതെന്ന് പൊലീസ് അറിയിപ്പ് നല്കി.
ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രദേശത്ത് സമരങ്ങള്‍, യോഗങ്ങള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ടെന്നും പൊലീസ് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഓഗസ്റ്റ് 9ന് ആയിരുന്നു ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്.
Read more
ഇതേ തുടര്‍ന്ന് സമരവും പ്രതിഷേധവും നടത്തിയ ആശുപത്രി പരിസരത്തെ സമരപന്തലില്‍ ബുധനാഴ്ച ഒരു കൂട്ടം ആളുകളെത്തി സമരപന്തല്‍ തകര്‍ക്കുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ളത്.