അദ്വാനി അടക്കമുള്ളവരെ വേട്ടയാടിയവർ മാപ്പു പറയണം: വി. മുരളീധരൻ

ബാബറി മസ്ജിദ് പൊളിച്ച് കേസില്‍ സത്യത്തിന്റെ ജയമാണ് ഇന്ന് ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി വിധിയിലൂടെ രാജ്യം കണ്ടത് എന്ന് കേന്ദ്ര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരൻ. ബാബറി മസ്ജിദ് തകർത്തവരെന്ന് വിളിച്ച് മുതിർന്ന ബി ജെ പി നേതാക്കളെ ഇത്രയും കാലം അപമാനിച്ചവർക്കും കരിവാരി തേച്ചവർക്കുമുള്ള മറുപടിയാണ് വിധി എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

“ബാബറി മസ്ജിദ് പൊളിച്ച കേസിൽ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉൾപ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു കൊണ്ടാണ് കോടതി വിധി. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹിക വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനി ജിയും ജോഷിജിയും ശ്രമിച്ചതെന്നുമാണ് കോടതി നിരീക്ഷിച്ചത്,” മുരളീധരൻ പറഞ്ഞു.

“1992- ലെ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ വിദ്വേഷം കാരണം പ്രതിയാക്കിയതാണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും അദ്വാനി ജി അടക്കമുള്ളവരെ ഇക്കാലമത്രയും വേട്ടയാടിയവർ ഇനിയെങ്കിലും മാപ്പു പറയണം. കോൺഗ്രസിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായി ചരിത്രം ഈ വ്യാജ പ്രചാരണത്തെ ഓർത്തു വെയ്ക്കും. മുസ്ലിങ്ങളെയും ഹിന്ദുക്കളെയും ഭിന്നിപ്പിക്കാൻ കഴിഞ്ഞ 28 വർഷമായി അവർ ഉപയോഗിച്ചിരുന്ന ഒരു നുണക്കഥയാണ് ഇന്നത്തെ കോടതി

വിധിയോടെ പൊളിഞ്ഞത്.

Read more

ബാബറി മസ്ജിദ് തകർത്ത സംഭവം ആസൂത്രിതമല്ലെന്ന നിലപാടാണ് പാർട്ടി അന്നും ഇന്നും സ്വീകരിച്ചിട്ടുള്ളത്. അത് കോടതിയും അംഗീകരിച്ചതിൽ വ്യക്തിപരമായും ഏറെ സന്തോഷമുണ്ട്,” മുരളീധരൻ പറഞ്ഞു.