മുതിര്‍ന്ന പൗരന്മാര്‍ക്കും, കായിക താരങ്ങള്‍ക്കും നല്‍കിയിട്ടുള്ള ടിക്കറ്റ് ഇളവുകള്‍ പുനഃസ്ഥാപിക്കാന്‍ റയില്‍വേ. മിക്ക ക്ലാസ്സുകളിലും യാത്ര നിരക്കുകള്‍ കുറവായതിനാല്‍ ഇനിയും നിരക്കില്‍ ഇളവുകള്‍ നല്‍കേണ്ട എന്ന നയമായിരുന്നു കുറച്ചു നാളുകളായി റെയില്‍വേ പിന്തുടര്‍ന്നിരുന്നത്.
ഇളവുകള്‍ നല്‍കുന്നത് റെയില്‍വേയ്ക്ക് തുടര്‍ച്ചയായി നഷ്ടം ഉണ്ടാക്കുന്നുവെന്നായിരുന്നു ഇതു സംബന്ധിച്ച റയില്‍വേയുടെ വാദം. റെയില്‍വേയുടെ സുസ്ഥിര വികസനത്തിന് മുതിര്‍ന്നവര്‍ക്കുള്ള ഇളവുകള്‍ നിര്‍ത്തേണ്ടത് ആവശ്യമാണ്.
Read more
കോവിഡ് തുടങ്ങിയതില്‍ പിന്നെ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാല്‍ റെയില്‍വേയുടെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ഈ വെല്ലുവിളികള്‍ക്കിടയിലും വികലാംഗര്‍ക്കും പതിനൊന്നു വിഭാഗം രോഗികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും യാത്ര നിരക്കില്‍ ഇളവ് നല്‍കുന്നത് തുടരുന്നുണ്ട്.