ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടി; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. വാനിഗാം പയീന്‍ ക്രീരി മേഖലയിലാണ് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരില്‍ നിന്ന് എകെ 47 തോക്ക് ഉള്‍പ്പടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തു.

മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപിയാന്‍ ജില്ലയില്‍ നിന്നുള്ള ഷാക്കിര്‍ മജീദ് നജര്‍, ഹനാന്‍ അഹമ്മദ് സെഹ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി.

Read more

കൊല്ലപ്പെട്ട ഭീകരര്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് കശ്മീര്‍ എഡിജിപി വിജയ് കുമാര്‍ പറഞ്ഞു. ബുധനാഴ്ച ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.