ഉത്തര്‍പ്രദേശില്‍ രോഗികളെ വാടകയ്‌ക്കെടുത്തതിനെ തുടര്‍ന്ന് ആശുപത്രിയോട് വിശദീകരണം തേടി ചീഫ് മെഡിക്കല്‍ ഓഫീസര്‍. ഉത്തര്‍പ്രദേശിലെ എം.സി സക്സേന ഗ്രൂപ്പ് ഓഫ് കോളജിലാണ് സംഭവം.
ഫെബ്രുവരി 9ന് ആശുപത്രിയില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ആശുപത്രിയില്‍ കിടക്കുന്നവര്‍ രോഗികളല്ലെന്നും അവരെ വാടകയ്‌ക്കെടുത്തതാണെന്നും കണ്ടെത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഒരു സംഘം ഈ രോഗികളെ പരിശോധിക്കുകയും എല്ലാവരും ആരോഗ്യമുള്ളവര്‍ ആണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.
കോളജിന്റെ ഭാഗമായുള്ള ആശുപത്രിക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയെടുക്കാന്‍ വേണ്ടിയാണ് രോഗികളായി അഭിനയിക്കാന്‍ ആളുകളെ വാടകയ്ക്ക് എടുത്തത്. സംഭവത്തില്‍ ലക്‌നൗവിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എം.സി സക്സേന ഗ്രൂപ്പ് ഓഫ് കോളേജിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
Read more
സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ മാനേജ്‌മെന്റിന് തിങ്കളാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്. മാനേജ്‌മെന്റിന്റെ പ്രതികരണത്തിന് ശേഷം വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്ന് ലക്‌നൗ അഡീഷണല്‍ സി.എം.ഓ ഡോ. എ.പി. സിംഗ് അറിയിച്ചു.