ബംഗ്ലാദേശില്‍ നിന്നുള്ള ജനങ്ങള്‍ക്ക് ആവശ്യമായാല്‍ അഭയം നല്‍കുമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവനയില്‍ വിശദീകരണം തേടി രാജ്ഭവന്‍. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്രത്തിന്റെ പ്രത്യേക അവകാശമാണെന്ന് രാജ്ഭവന്‍ വ്യക്തമാക്കി.
കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി റാലിയിലാണ് മമത പ്രഖ്യാപനം നടത്തിയത്. വിദേശത്തു നിന്ന് വരുന്ന ആളുകളെ താമസിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനാ വിഷയമാണ്. ബംഗ്ലാദേശികള്‍ക്ക് അഭയം നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഗുരുതരമായ ഭരണഘടനാ ലംഘനത്തെ സൂചിപ്പിക്കുന്നതാണെന്നും ഗവര്‍ണര്‍ സി.വി. ആനന്ദബോസ് വ്യക്തമാക്കി.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 167 പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിലെ സംഘര്‍ഷത്തിനിടെ അക്രമിക്കപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് മമത ബാനര്‍ജി വ്യക്തമാക്കിയത്.. അഭയാര്‍ത്ഥികളോട് ബഹുമാനത്തോടെ പെരുമാറും. ബംഗ്ലാദേശില്‍ ബന്ധുക്കള്‍ കുടുങ്ങിക്കിടക്കുന്ന ബംഗാള്‍ നിവാസികള്‍ക്ക് പൂര്‍ണ സഹകരണവും നല്‍കുമെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രക്തസാക്ഷി ദിന റാലിയിലാണ് മമത ഇക്കര്യം അറിയിച്ചത്.
മറ്റൊരു രാജ്യമായതിനാല്‍ ബംഗ്ലാദേശിനെക്കുറിച്ച് എനിക്ക് പറയാനാവില്ല. കേന്ദ്രസര്‍ക്കാരാണ് ഇതിനെ കുറിച്ച് പറയേണ്ടത്. എന്നാല്‍ ബംഗാളിന്റെ വാതിലുകളില്‍ മുട്ടുന്ന നിസഹായരായ ആളുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും മമത വ്യക്തമാക്കി.
Read more
അയല്‍ സംസ്ഥാനമായ അസമിലെ വംശീയ സംഘട്ടനത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കും ബംഗാള്‍ അഭയം നല്‍കിയിട്ടുണ്ട് ബംഗ്ലദേശ് വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് അവര്‍ ആവശ്യപ്പെട്ടു.