ബി.ജെ.പി കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ഡെ

കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ഭരണഘടന മാറ്റി എഴുതുമെന്ന വാദവുമായി ബി.ജെ.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ പങ്കജ മുണ്ഡെ. മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയും സഹോദരിയുമായ പ്രിതം മുണ്ഡെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇത് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അല്ല, ലോക്‌സഭ തിരഞ്ഞെടുപ്പാണ്. ഇപ്പോഴത്തെ നമ്മുടെ ഭരണഘടനയില്‍ മാറ്റം വരുത്തി പുതിയ ബില്ലുകള്‍ കൊണ്ടു വരണം. മഹാമാനവ് ഡോ. ബാബാ സാഹിബ് അംബേദ്കര്‍ എഴുതിയ ഭരണഘടനയാണ് നിലവിലുള്ളത്.

ഇത് മാറ്റി എഴുതാനായി കഴിവുള്ള ഒരു വ്യക്തിയെ നമുക്ക് പാര്‍ലമെന്റിലേക്ക് അയക്കണം എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. അംബെജോഗായി പ്രദേശത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സംസ്ഥാന വനിത, ശിശു ക്ഷേമ മന്ത്രിയായ മുണ്ഡെയുടെ പരാമര്‍ശം.