ഡാൻസ് ചെയ്ത് ബഹിരക്ഷ പേടകത്തിലേക്ക് പ്രവേശിക്കുന്ന സുനിത വില്യംസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനെയും വഹിച്ചുകൊണ്ടുള്ള ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകം ഇന്ത്യൻ സമയം ഇന്നലെ രാത്രി 11 ഓടെയാണ് ഭ്രമണപഥത്തിലെത്തിയത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശികുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡാൻസ് ചെയ്ത് ആഹ്ലാദത്തോടെയാണ് സുനിത ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കുന്നത്.
Hugs all around! The Expedition 71 crew greets Butch Wilmore and @Astro_Suni aboard @Space_Station after #Starliner docked at 1:34 p.m. ET on June 6. pic.twitter.com/wQZAYy2LGH
— Boeing Space (@BoeingSpace) June 6, 2024
58കാരിയായ സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം വിജയകരമായി വിക്ഷേപിച്ചത്. ഇന്നലെ വിക്ഷേപിച്ച പേടകം 27 മണിക്കൂറുകള്‍ കൊണ്ട് ബഹിരാകാശ നിലയത്തിലെത്തി നിലയവുമായി വിജയകരമായി സന്ധിക്കുകയായിരുന്നു. ഏഴു ദിവസമാണ് യാത്രികർ പേടകത്തിൽ തങ്ങും, അതിനുശേഷം ആകും ഭൂമിയിലേക്ക് തിരികെയെത്തുക.
വാണിജ്യാടിസ്ഥാനത്തിൽ യാത്ര ബഹിരാകാശത്ത് എത്തിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പാർപ്പിച്ച് തിരികെ എത്തിക്കാനുള്ള ബോയിങ് സ്റ്റാർ ലൈനർ ദൗത്യത്തിന്റെ അന്തിമ പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. സാങ്കേതിക തടസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രണ്ട് തവണ മാറ്റിവച്ച ദൗത്യം മൂന്നാം ഊഴത്തിലാണ് വിജയകരമായി പൂര്‍ത്തിയായത്. മുന്‍പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ പേടകത്തില്‍ ഹീലിയം ചോര്‍ച്ചയുണ്ടായിരുന്നു. പ്രശ്‌നം പരിഹരിച്ചതായി നാസ അറിയിക്കുകയും ചെയ്തു. വിക്ഷേപണത്തിനായി ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്ന ദൗത്യം പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലെ പ്രശ്നങ്ങളും ഹീലിയം ചോര്‍ച്ച പരിഹരിക്കുന്നതും മൂലമാണ് വൈകിയത്.
നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാമിന് കീഴില്‍ വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകമാണ് ബോയിംഗ് സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കും മറ്റ് ലോ എര്‍ത്ത് ഓര്‍ബിറ്റ് ലക്ഷ്യസ്ഥാനങ്ങളിലേക്കും സുരക്ഷിതമായും ചെലവ് കുറഞ്ഞതുമായും എത്തുന്നത് ലക്ഷ്യമിട്ടുള്ളതാണ് ബോയിങ് സിഎസ്ടി 100 സ്റ്റാര്‍ലൈനര്‍ ദൗത്യം.
LIVE: Watch as a crewed @BoeingSpace #Starliner spacecraft docks to the @Space_Station for the first time. Docking is targeted for 12:15pm ET (1615 UTC), followed by welcoming remarks from @NASA_Astronauts Butch Wilmore and Suni Williams. https://t.co/pe60X0VKjA
— NASA (@NASA) June 6, 2024
Read more