യുഎസില്‍ പൗരന്മാര്‍ കഞ്ചാവ് ഉപയോഗിച്ചതിനുള്ള ശിക്ഷയില്‍ ഇളവ് പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. കഞ്ചാവ് ഉപയോഗിച്ച കേസില്‍ ഇതുവരെ വിചാരണ നേരിടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലാത്തവര്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാര്‍ക്കും ഭരണകൂടം മാപ്പ് നല്‍കുന്നതായി ജോ ബൈഡന്‍ പ്രഖ്യാപിച്ചു.
ഫെഡറല്‍ നിയമപ്രകാരം രാജ്യത്ത് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍ക്കും വാഹനമോടിക്കുമ്പോള്‍ കഞ്ചാവ് ഉപയോഗിച്ചവര്‍ക്കും ഇളവ് ബാധകമല്ല. എന്നാല്‍ മറ്റ് യുഎസ് പൗരന്മാര്‍ക്കും സ്വകാര്യ ആവശ്യത്തിനായി കഞ്ചാവ് സൂക്ഷിച്ചിരിക്കുന്ന നിയമാനുസൃത സ്ഥിര താമസക്കാര്‍ക്കും സമാനമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇളവ് ലഭിക്കും.
Read more
കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം സൂക്ഷിച്ചതിനും ജനങ്ങളെ ജയിലില്‍ അടയ്ക്കരുതെന്ന് ബൈഡന്‍ വ്യക്തമാക്കി. കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട പലരുടെയും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും തെറ്റുകള്‍ തിരുത്തേണ്ട സമയമാണിതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. കഞ്ചാവി ഉപയോഗവുമായി ബന്ധപ്പെട്ട് ശിക്ഷയില്‍ ഇളവ് നല്‍കുന്ന ബൈഡന്റെ രണ്ടാമത്തെ പ്രസ്താവനയാണിത്.