ഗാസയിലെ നാസർ ആശുപത്രിയിൽ വീണ്ടും ഇസ്രായേൽ ബോംബാക്രമണം; നിരവധി രോഗികൾ കൊല്ലപ്പെട്ടു

ഞായറാഴ്ച രാത്രി തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ആക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നു. ഒരു ഡിപ്പാർട്ട്‌മെന്റ് മുഴുവൻ ഒഴിപ്പിക്കേണ്ടി വന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

“ഭീകരരെ” ലക്ഷ്യം വച്ചുള്ളതാണെന്ന് ന്യായീകരിച്ചുകൊണ്ട്, ബോംബാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സമ്മതിച്ചു.

കൊല്ലപ്പെട്ടവരിൽ മുതിർന്ന ഹമാസ് രാഷ്ട്രീയ നേതാവായ ഇസ്മായിൽ ബർഹൂമും ഉൾപ്പെടുന്നു. നേരത്തെ ഇസ്രായേലി ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.