ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍ ഒപ്പുവെച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

Read more

ഗാസയില്‍ ഇസ്രായേലിന് 1500 കോടി ഡോളറിന്റെ കൂടി ആയുധ സഹായം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണ്. ഇറാനും അവരെ പിന്തുണക്കുന്ന തീവ്രവാദികള്‍ക്കും എതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് എന്താണ് ആവശ്യമെങ്കില്‍ അത് ഞാന്‍ ഉറപ്പുവരുത്തുമെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേലിനെ സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥരാണെന്നും ബൈഡന്‍ പറഞ്ഞു.