ഭീകരസംഘടനയായ ഹമാസിമനാടുള്ള യുദ്ധം രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലേക്കു കൂടുതല്‍ സൈനിക സംഘത്തെ എത്തിച്ചിട്ടുണ്ട്. ഹമാസിനെ കര, നാവിക, വ്യോമമാര്‍ഗത്തിലൂടെ നശിപ്പിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നതാണു സ്ഥിതി. ആ പരീക്ഷണത്തിലൂടെ നമ്മള്‍ കടന്നുപോവുകയാണ്. ഇത് അവസാനിക്കുന്നത് എങ്ങനെ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇസ്രയേല്‍ വിജയിക്കും. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും ഹമാസ് ബന്ദികളാക്കിയവരുടെയും കുടുംബാംഗങ്ങളെ നെതന്യാഹു കണ്ടു.
ഒറ്റദിവസം 450 ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് ഇസ്രായേല്‍ സേനയും പറഞ്ഞു. ഒക്ടോബര്‍ ഏഴു മുതലിങ്ങോട്ട് തങ്ങളുടെ 331 സൈനികര്‍ മരിച്ചു. വടക്കന്‍ ഗസ്സയിലെ വിവിധ മേഖലകളില്‍ ആക്രമണം നടത്തി. കൂടാതെ ജബാലിയ, ഖാന്‍ യൂനുസ് എന്നിവിടങ്ങളിലും വ്യോമാക്രമണങ്ങളുണ്ടായി. പദ്ധതികള്‍ക്കനുസരിച്ച് സൈനികനടപടി പുരോഗമിക്കുന്നുവെന്നും കരയാക്രമണം വ്യാപിപ്പിക്കുമെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
ഇസ്രയേലില്‍ ഒക്ടോബര്‍ ഏഴിന് ഭീകരാക്രമണം നടത്തിയ ഹമാസ് കമാന്‍ഡര്‍ അസം അബൂ റകബയെ വധിച്ചുവെന്ന് ഐഡിഎഫ്. ഇന്നലെ രാത്രിയിലാണ് ഹമാസ് കമാന്‍ഡറെ വധിച്ചതെന്ന് ഇ്രസയേല്‍ വ്യക്തമാക്കി.
Read more
അതേസമയം, ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന ഗാസയിലെ ഇന്റര്‍നെറ്റ്-ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ച് തുടങ്ങി. വെള്ളിയാഴ്ച ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 36 മണിക്കൂറോളം ആശയവിനിമയം തടസപ്പെട്ടിരുന്നു. ആക്രമണത്തില്‍ കമ്മ്യൂണിക്കേഷന്‍ ലൈനുകളും ടവറുകളും തകര്‍ന്നതിനെ തുടര്‍ന്നാണ് ഇന്റര്‍നെറ്റ്-ഫോണ്‍ സേവനങ്ങള്‍ തടസപ്പെട്ടത്.