ഇന്ത്യൻ വംശജയും ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിൻ്റെയും മടക്കയാത്ര അനിശ്ചിതത്വത്തിൽ. ബഹിരാകാശ സഞ്ചാരികൾക്കായി ഇനിയും കാത്തിരിക്കേണ്ടിവരും. 2025 ഫെബ്രുവരിയോടെ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്ന് നാസ വ്യക്തമാക്കുന്നു.
10 ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിൻ്റെ സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിയതാണ് ഇരുവരും. എന്നാൽ സാങ്കേതിക തകരാറുകൾ കാരണം യാത്ര പലതവണയായി നീളുകയായിരുന്നു. 2025 ഫെബ്രുവരിയിൽ സ്പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗണിൽ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് നാസ നൽകുന്ന ഏറ്റവും പുതിയ വിവരം.
LIVE: Listen in for the latest updates on @Space_Station operations and @BoeingSpace‘s #Starliner Crew Flight Test mission. https://t.co/97eN6i7IrS pic.twitter.com/nWlCpa4dnq
— NASA (@NASA) August 7, 2024
Read more