ലാൻഡിങ്ങിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; യുഎസിൽ 65 യാത്രക്കാർക്കായി രക്ഷാപ്രവർത്തനം

യുഎസിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. റീഗൻ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. യുഎസ് സമയം രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. വിമാനത്തിൽ 65 യാത്രക്കാർ ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read more

ഇടിച്ച വിമാനം സമീപത്തെ നദിയിലേക്ക് വീണുവെന്നാണ് പ്രാഥമിക നിഗമനം. റൺവേയിൽ വിമാനം ഇറങ്ങിയതിന്റെ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. അമേരിക്കൻ എയർലൈൻസിൻ്റെ സിആർജെ – 700 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 375 അടി ഉയരത്തിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. വിമാനം പോട്ടോമാക് നദിയിലേക്ക് വീണുവെന്നാണ് സൂചന.