പാക്കിസ്ഥാനിലെ ബലൂച് പ്രവിശ്യയിൽ ക്വറ്റ നഗരത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഏഴു പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ25 ഓളം പേർക്കു പരുക്കേറ്റു. ബലൂചിസ്ഥാൻ നിയമസഭാ മന്ദിരത്തിന് 300 മീറ്റർ അകലെയുള്ള തിരക്കേറിയ തെരുവിലാണ് സ്ഫോടനമുണ്ടായത്.
അതീവ സുരക്ഷാമേഖലയിൽ പൊലീസ് ട്രക്ക് ലക്ഷ്യമാക്കി നടന്ന ചാവേറാക്രമണത്തില്‍ 25ഓളം പേർക്ക് പരുക്കേറ്റു. സ്ഫോടക വസ്തുക്കള്‍ ധരിച്ച ഭീകരൻ ട്രക്കിനുനേരെ നടന്നുവന്ന് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ അഞ്ചു പേര് പൊലീസുകാരാണ്.
പ്രത്യേക നിയമസഭാ സമ്മേളനം നടക്കാനിരിക്കുന്നതിനാൽ മേഖലയിൽ ശക്തമായ പോലീസ് കാവലുണ്ടായിരുന്നു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത.
Read more
തെഹ്രിക്-ഇ-താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബലൂച് പ്രവിശ്യാ മുഖ്യമന്ത്രി സനവുല്ല സെഹ്റി രാജിവച്ചതിന് പിന്നാലെയാണ് പ്രദേശത്ത് ചാവേറാക്രമണമുണ്ടാകുന്നത്.