അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ലെറ്റൂസ് എന്ന പച്ചക്കറി വളർത്തി സുനിത വില്യംസ്. ബഹിരാകാശ കൃഷി ഗവേഷണത്തിന്റെ ഭാഗമായാണ് നടപടി. സുസ്ഥിര കൃഷി രീതികളിലൂടെ ബഹിരാകാശ യാത്രികർക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കൃഷിക്കുപരിയായി ബഹിരാകാശത്ത് വാസസ്ഥലമൊരുക്കുന്നതും സുനിത വില്യംസിന്റെ ഗവേഷണത്തിൽ പെടുന്നു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും എന്ന് തിരികെ വരുമെന്ന് കൃത്യമായ ഉറപ്പില്ലാതെ കഴിയുകയാണ് സുനിത വില്ല്യംസ്. ദീർഘകാലം ബഹിരാകാശത്ത് കഴിഞ്ഞതിനാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയും സുനിത വില്യംസ് വിശ്രമിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. അതിന്റെ തെളിവാണ് ബഹിരാകാശ നിലയത്തിൽ ലെറ്റിയൂസ് എന്ന പച്ചക്കറി വളർത്തുന്നത്.
സീറോ ഗ്രാവിറ്റി സാഹചര്യത്തിൽ സസ്യ വളർച്ച എങ്ങനെ സാധ്യമാക്കാം എന്ന പരീക്ഷണമാണ് പ്ലാൻറ് ഹാബിറ്റാറ്റ്-07. ഭൂമിയിൽ വെള്ളത്തിന്റെ ഒഴുക്ക് താഴേക്കാണ്. അതുകൊണ്ട് തന്നെ ചെടികൾക്ക് ജലം വലിച്ചെടുക്കാനാകും. എന്നാൽ മൈക്രോ ഗ്രാവിറ്റിയിൽ സാഹചര്യം വ്യത്യസ്തമാണ്. നിലവിലെ പരീക്ഷണം ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ ഏറെ നിർണായകമാണ്. സവിശേഷ സാഹചര്യങ്ങളിൽ ലെറ്റൂസിന്റെ വളർച്ച, പോഷകമൂല്യം എന്നിവയൊക്കെയാണ് നാസയിലെ അസ്ട്രോണോട്ടായ സുനിത വില്യംസ് പഠനവിധേയമാക്കുന്നത്.
സുസ്ഥിര കൃഷി രീതികളിലൂടെ ബഹിരാകാശ യാത്രികർക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കൃഷിക്കുപരിയായി ബഹിരാകാശത്ത് വാസസ്ഥലമൊരുക്കുന്നതും സുനിത വില്യംസിന്റെ ഗവേഷണത്തിൽ പെടുന്നു. എട്ട് മാസമാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലെ സുനിത വില്യംസിന്റെ ദൗത്യം.