ഒരു കുഞ്ഞിനെ കൊന്നുവെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഷഹ്‌സാദി ഖാന്റെ വധശിക്ഷയെക്കുറിച്ച് അറിയിച്ച അതേ ദിവസം തന്നെ കൊലപാതകക്കുറ്റം ചുമത്തി യുഎഇയിൽ രണ്ട് ഇന്ത്യക്കാരെ കൂടെ വധശിക്ഷക്ക് വിധേയരാക്കിയതായി ഫെബ്രുവരി 28 ന് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. അതേസമയം, 33 കാരിയായ ഖാന്റെ മൃതദേഹം വ്യാഴാഴ്ച (മാർച്ച് 6) സംസ്‌കരിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ബാഹ്യ പ്രചാരണ വിഭാഗം അറിയിച്ചു.
മുഹമ്മദ് റിനാഷ് അരങ്ങിലോട്ട്, മുരളീധരൻ പെരുംതട്ട വളപ്പിൽ എന്നിവരെയാണ് ഷഹ്‌സാദി ഖാനെ കൂടാതെ യുഎഇ വധശിക്ഷ നടപ്പാക്കിയത്. എമിറാത്തി പൗരനെ കൊലപ്പെടുത്തിയതിന് മുഹമ്മദ് റിനാഷും ഇന്ത്യക്കാരനെ കൊലപ്പെടുത്തിയതിന് മുരളീധരൻ എന്നയാളും ശിക്ഷിക്കപ്പെട്ടു. യുഎഇയിലെ പരമോന്നത കോടതിയായ കോർട്ട് ഓഫ് കാസേഷൻ അവരുടെ വധശിക്ഷ ശരിവച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഏത് ദിവസമാണ് ഇരുവരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് സ്ത്രീകരിച്ചിട്ടില്ല.
യുഎഇയിലെ ഇന്ത്യൻ എംബസി, “ദയാ ഹർജികളും മാപ്പ് അപേക്ഷകളും അയയ്ക്കുന്നത് ഉൾപ്പെടെ സാധ്യമായ എല്ലാ കോൺസുലാർ, നിയമ സഹായങ്ങളും നൽകിയിട്ടുണ്ട്” എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കുടുംബാംഗങ്ങൾ അന്ത്യോപചാരം അർപ്പിക്കുകയും പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്ത ശേഷം വ്യാഴാഴ്ച മുഹമ്മദ് റിനാഷിനെ സംസ്‌കരിച്ചു.
2023 ഫെബ്രുവരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഷെഹ്സാദി ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം അവളുടെ അവസ്ഥയെക്കുറിച്ച് വിവരങ്ങൾ തേടി അവളുടെ പിതാവ് ഡൽഹി ഹൈക്കോടതിയെ സമീപ്പിച്ചപ്പോഴാണ് ഫെബ്രുവരി 15 ന് അവളുടെ വധശിക്ഷ നടപ്പാക്കിയതായി മാർച്ച് 3 ന് സർക്കാർ അറിയിച്ചത്. പിന്നീട്, ഫെബ്രുവരി 28 ന് എമിറാത്തി ഉദ്യോഗസ്ഥർ ഖാനെ വധിച്ചതായി ഇന്ത്യൻ എംബസിയെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ബാഹ്യ പ്രചാരണ വിഭാഗം സ്ഥിരീകരിച്ചു.
Read more
ഖാന്റെ വധശിക്ഷയെക്കുറിച്ചുള്ള അറിയിപ്പ് ഇന്ത്യൻ സർക്കാരിന് ലഭിക്കുന്നതിൽ 13 ദിവസത്തെ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഫെബ്രുവരി 16 ന് ഖാൻ തന്റെ പിതാവുമായി നടത്തിയ അവസാന ഫോൺ സംഭാഷണത്തെക്കുറിച്ച് വിവരിക്കുന്ന ഒരു റിപ്പോർട്ട് വന്നിട്ടുണ്ടെങ്കിലും, വധശിക്ഷയ്ക്ക് രണ്ട് ദിവസത്തിന് ശേഷം ഫെബ്രുവരി 17 ന് – ആ റിപ്പോർട്ട് “തെറ്റായിരുന്നു” എന്ന് ഔദ്യോഗിക സ്രോതസ്സുകൾ പത്രങ്ങളിൽ ഉദ്ധരിച്ചു. ഉത്തർപ്രദേശ് നിവാസിയായ ഖാൻ 2021 ൽ യുഎഇയിലേക്ക് യാത്ര ചെയ്യുകയും 2022 ഓഗസ്റ്റിൽ ഒരു നവജാത ശിശുവിന്റെ പരിചാരകയായി ജോലി ചെയ്യുകയും ചെയ്തു. 2022 ഡിസംബർ 7 ന്, കുഞ്ഞിന് പതിവ് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുകയും അന്നു വൈകുന്നേരം മരിക്കുകയും ചെയ്തു.