ഏഷ്യന്‍ ഗെയിംസില്‍ മലയാളി കരുത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം.
പുരുഷ വിഭാഗം ലോങ് ജംപില്‍ എം. ശ്രീശങ്കറിന് വെള്ളിയും. 1500 മീറ്ററില്‍ ജിന്സന് ജോണ്സണ് വെങ്കലവും നേടാനായി. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളിമെഡല്‍ നേട്ടം.
ശ്രീശങ്കറിന്റെ ആദ്യ ചാട്ടംതന്നെ ഫൗളായിരുന്നു. തുടര്‍ന്ന് നാലാം ശ്രമത്തിലാണ് വെള്ളിമെഡലിന് അര്‍ഹമായത്. 8.19 ദൂരമാണ് ശ്രീശങ്കര്‍ ചാടിയത്. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 50 കടക്കുകയും ചെയ്തു
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം സ്വര്‍ണമണിഞ്ഞത്.
Read more
എട്ടാം ദിനമായ ഞായറാഴ്ച ഷൂട്ടിങ്ങിലാണ് ഇന്ത്യ തിളങ്ങിയത്. പുരുഷന്മാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തിയ കിയാനന്‍ ഡാറിയസ് ചെനായ് വെങ്കലം നേടി. എട്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാം മെഡലായിരുന്നു ഇത്. പുരുഷന്മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. സൊരാവര്‍ സിങ്, പൃഥ്വിരാജ് ടൊണ്‍ഡയ്മാന്‍ എന്നിവര്‍ക്കൊപ്പം സ്വര്‍ണം നേടിയ കിയാനന്‍ ഡാറിയസ് ചെനായ് തന്നെയാണ് ഇപ്പോള്‍ വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടിയത്.