ഇന്ത്യയുടെ പുതിയ ടി-20 ക്യാപ്റ്റനായ സൂര്യ കുമാർ യാദവ് ആദ്യ പരിശീലനം തുടങ്ങുന്നതിനു മുൻപ് വിളിച്ച ടീം യോഗത്തിൽ നിന്നും പിന്മാറി ഹാർദിക് പാണ്ട്യ. യോഗത്തിൽ ഹാർദിക് പാണ്ട്യ എത്താതെ ഇരുന്നത് വലിയ ചർച്ച വിഷയം ആയിരുന്നു. ശ്രീലങ്കയിലേക്ക് പുറപ്പെടും മുൻപ് സൂര്യ കുമാർ യാദവും ഹാർദിക് പാണ്ട്യയും വിമാനത്താവളത്തിൽ വെച്ച് ഇവർ തമ്മിൽ ഒരു പ്രശ്നവുമില്ല എന്ന തരത്തിൽ ആലിംഗനം ചെയ്തിരുന്നു. പര്യടനം ആരംഭിക്കുന്നതിനു മുൻപ് വിളിച്ച ആദ്യ ടീം യോഗം ഇന്നാണ് നടന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ സൂര്യ വിളിച്ച യോഗത്തിൽ ടീം അംഗമായ ഹാർദിക് അത് ബഹിഷ്കരിക്കുകയായിരുന്നു.
രോഹിത് ശർമ്മ വിരമിച്ചതോടെ ഹാർദിക് അടുത്ത ക്യാപ്റ്റൻ ആകും എന്നായിരുന്നു റിപോർട്ടുകൾ വന്നിരുന്നത്. എന്നാൽ അടുത്ത പിൻഗാമിയായി ഗംഭീർ സൂര്യ കുമാറിനെ ആയിരുന്നു തിരഞ്ഞെടുത്തത്. ഹാർദിക് ഇന്ന് കാണിച്ച പ്രവർത്തിയിൽ ഉടൻ തന്നെ ഗൗതം ഗംഭീർ ഇടപെട്ടു കാര്യങ്ങൾ സംസാരിച്ചു എന്ന് ദേശീയ വാർത്ത ഏജൻസികൾ അറിയിച്ചു. എന്നാൽ യോഗത്തിൽ മാത്രമായിരുന്നു താരം പങ്കെടുക്കാതെ ഇരുന്നത്. തുടർന്ന് നടന്ന പരിശീലനത്തിൽ ഹാർദിക് പങ്കെടുത്തിരുന്നു. താരത്തിന്റെ ബാറ്റിംഗ് സ്റ്റാൻസിലെ തെറ്റുകളും ഗംഭീർ തിരുത്തി കൊടുത്തിരുന്നു.
Read more
ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനവും ലഭിച്ചത് ഹാർദിക്കിനല്ലയിരുന്നു. യുവതാരം ശുഭമന് ഗില്ലിനാണ് ടി-20 യിലും ഏകദനത്തിലും ആ സ്ഥാനം ലഭിച്ചത്. കുറച്ച് ദിവസം മുന്നേ നടന്ന പത്രസമ്മേളനത്തിൽ ഗൗതം ഗംഭീർ പറഞ്ഞിരുന്നു സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് താരങ്ങൾ ശ്രമിക്കുന്നത് എന്ന്. അത് കൊണ്ടാണ് ഇന്ന് ഹാർദിക് ടീം മീറ്റിംഗിൽ പങ്കെടുക്കാതെ വന്നപ്പോൾ ഉടൻ തന്നെ ഗംഭീർ അതിൽ ഇടപെട്ട് സംസാരിച്ച് എല്ലാം പരിഹരിച്ചത്.