ദുലീപ് ട്രോഫിക്ക് മുൻപ് ഇന്ത്യൻ താരം റിഷഭ് പന്ത് ഇപ്പോൾ ഡൽഹി പ്രീമിയർ ലീഗ് കളിക്കുന്നതിന്റെ തിരക്കിലാണ്. എന്നാൽ മികച്ച ഫോമിൽ അല്ല താരം ഉള്ളത്. 32 പന്തിൽ നിന്നും 35 റൺസ് ആണ് താരം നേടിയത്. ഇന്ത്യൻ ആരാധകർക്കിടയിൽ ഇത് വൻരീതിയിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മത്സരത്തിൽ പേസ് ബോളേഴ്സിനെക്കാൾ കൂടുതൽ സ്പിൻ ബോളേഴ്സിന്റെ മുൻപിലാണ് പന്ത് ബാറ്റിങ്ങിൽ ബുദ്ധിമുട്ടിയത്. പുരാനി ദില്ലി 6 ടീമിന്റെ നായകനായാണ് റിഷഭ്. സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സിനോട് മൂന്ന് വിക്കറ്റുകൾക്കാണ് ആണ് ഇവർ തോറ്റത്.
മത്സരത്തിൽ വിക്കറ്റ് കീപ്പിങ്ങിൽ നിന്നും താരം ബോളിങിലേക്ക് പോയതാണ് ആരാധകർ പന്തിനെ ഇത്രെയും ട്രോള് ചെയ്യാനുള്ള കാരണം. വിജയിക്കുവാൻ ഒരു ഓവറിൽ ഒരു റൺസ് മാത്രം വേണ്ടി വന്നപ്പോഴാണ് താരം ബോൾ ചെയ്യാൻ വന്നത്. സൗത്ത് ഡല്‍ഹി ആദ്യ പന്തിൽ തന്നെ വിജയിക്കുകയും ചെയ്യ്തു. ഇതോടെ റിഷബിനെതിരെ ഒരുപാട് വിമർശനങ്ങളാണ് വരുന്നത്. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞിട്ടാണോ താരം ബോളിങിലേക്ക് പോയതെന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.
Read more
ദുലീപ് ട്രോഫിക്ക് മുന്നേ ഡൽഹി പ്രീമിയർ ലീഗ് കളിക്കാൻ തയ്യാറായ റിഷഭ് പന്തിനെ ആദ്യം എല്ലാവരും അഭിനന്ദിച്ചിരുന്നു. എന്നാൽ അവസാനം താരത്തിന് കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. പന്തിന്റെ ടി-20 ഭാവി എന്താകുമെന്നാണ് ആരാധകർ ചോദിക്കുന്നത്. നിലവിൽ ടി-20 ലോകകപ്പിലും പന്ത് മികച്ച പ്രകടനങ്ങൾ നടത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തിൽ താരത്തിന് ടി-20 ഫോർമാറ്റിലേക്ക് കയറണമെങ്കിൽ ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്തേണ്ടി വരും.