'ആരാണ് ആ ജോലി ഇഷ്ടപ്പെടാത്തത്', ഇന്ത്യന്‍ കോച്ചാകാന്‍ താത്പര്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചാകാന്‍ താത്പര്യം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ലാന്‍സ് ക്ലൂസ്‌നര്‍. ആരെങ്കിലും അത്തരമൊരു വാഗ്ദാനം നിരസിക്കുമോയെന്ന് ക്ലൂസ്‌നര്‍ ചോദിച്ചു. നിലവില്‍ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ പരിശീലകനാണ് ക്ലൂസ്‌നര്‍.

ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്. അതു വലിയൊരു കാര്യമായിരിക്കും. ഗാരി കേസ്റ്റനെയും പാഡി അപ്ടനെയും പോലുള്ള ദക്ഷിണാഫ്രിക്കക്കാര്‍ ഇന്ത്യന്‍ ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുള്ളവരാണ്- ക്ലൂസ്‌നര്‍ പറഞ്ഞു.

Read more

നിലവില്‍ അഫ്ഗാന്‍ ടീമിന്റെ പ്രകടനത്തിലാണ് ശ്രദ്ധ. ഡിസംബറിലാണ് കരാര്‍ കാലാവധി വരുന്നത്. അഫ്ഗാനിലെ ജനതയോട് എനിക്ക് വൈകാരികമായ അടുപ്പമുണ്ട്. ചിലപ്പോള്‍ അവര്‍ക്കൊപ്പം തുടരാനായിരിക്കും തീരുമാനിക്കുകയെന്നും ക്ലൂസ്‌നര്‍ പറഞ്ഞു.