പവർപ്ലേയ്ക്കിടെ രോഹിത് ശർമ്മ പുറത്താകുന്നത് മുംബൈ ഇന്ത്യൻസിന് തിരിച്ചടിയാണെന്നും ഓപ്പണറുടെ ഷോട്ട് സെലക്ഷനിൽ ചില പരിഷ്കാരങ്ങൾ ആവശ്യമാണെന്നും സുനിൽ ഗവാസ്‌കർ പറഞ്ഞു. ഈ സീസണിൽ രോഹിത് തന്റെ ഫോമിൽ ബുദ്ധിമുട്ടുന്നുണ്ടെന്നും ടോപ് ഓർഡറിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ലെന്നും സുനിൽ ഗവാസ്‌കർ പറഞ്ഞു. നാല് മത്സരങ്ങളിൽ നിന്ന് 9.5 ശരാശരിയിൽ 38 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്, ഉയർന്ന സ്കോർ 17 മാത്രമാണ്.
ആർസിബിക്കെതിരായ മത്സരത്തിൽ രോഹിത് നന്നായി തുടങ്ങിയെങ്കിലും പവർപ്ലേയിൽ യാഷ് ദയാൽ താരത്തെ മടക്കി. നാല് മത്സരങ്ങളിലും, ആദ്യ ആറ് ഓവറുകളിൽ തന്നെ രോഹിത് മടങ്ങിയത് മുംബൈക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ട്ടിച്ചത്. മുംബൈ ആർസിബി മത്സരത്തിന് ശേഷം, വരാനിരിക്കുന്ന മത്സരങ്ങളിൽ രോഹിത്തിന്റെ ശക്തമായ പ്രകടനം പ്രതീക്ഷിക്കുന്നതായി ഗവാസ്‌കർ പറഞ്ഞു. രോഹിത് ഉടൻ തന്നെ വലിയ സ്‌കോർ നേടിയില്ലെങ്കിലും, പവർപ്ലേയിലൂടെ അദ്ദേഹം ബാറ്റ് ചെയ്ത് സ്ഥിരതയാർന്ന 30 അല്ലെങ്കിൽ 40 റൺസ് നേടണമെന്ന് മുംബൈ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു.
“വരാനിരിക്കുന്ന മത്സരങ്ങളിൽ, മുംബൈ അദ്ദേഹത്തിൽ നിന്ന് ഒരു മികച്ച ഇന്നിംഗ്സ് പ്രതീക്ഷിക്കും. ഉടൻ തന്നെ അദ്ദേഹത്തിന് വലിയ സ്കോർ നേടാനായില്ലെങ്കിലും, സ്ഥിരമായി 30-40 റൺസ് നേടുന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.”
പവർപ്ലേയ്ക്കിടെ രോഹിത് പുറത്താകുമ്പോൾ, അത് അദ്ദേഹം കളിക്കുന്ന ടീമിനെ ബാധിക്കുമെന്ന് ഗവാസ്കർ ഊന്നിപ്പറഞ്ഞു. രോഹിതിന് അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷൻ ആണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നാണ് മൂന്ന് താരം പറഞ്ഞു.
“മുംബൈ ഇന്ത്യൻസിനായാലും, ഇന്ത്യയ്ക്കായാലും, അല്ലെങ്കിൽ അദ്ദേഹം കളിക്കുന്ന ഏത് ടീമിനായാലും, പ്രത്യേകിച്ച് പവർപ്ലേയ്ക്കിടെ അദ്ദേഹം ക്രീസിൽ ഉണ്ടെങ്കിൽ അദ്ദേഹത്തിന് സ്വാധീനം ചെലുത്താൻ കഴിയും. അദ്ദേഹത്തിന് സംഭാവന നൽകാൻ കഴിവുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനിൽ മാറ്റം വരണം. ആക്രമണോത്സുകത കാണിക്കുകയും ആദ്യ ആറ് ഓവറുകൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണെങ്കിലും, ശരിയായ ഷോട്ടുകൾ തിരഞ്ഞെടുക്കുന്നത് നിർണായകമാണ്. ശരിയായ ബാലൻസ് നേടാൻ കഴിയുമെങ്കിൽ, അദ്ദേഹം വീണ്ടും റൺസ് നേടുന്നത് നമുക്ക് കാണാൻ കഴിയും,” ഗവാസ്കർ കൂട്ടിച്ചേർത്തു.
ഏപ്രിൽ 13 ന് മുംബൈ ഇന്ത്യൻസ് തങ്ങളുടെ അടുത്ത പോരിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.