രവിചന്ദ്രൻ അശ്വിൻ ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടാകുമെന്ന ആശയങ്ങൾ തള്ളി മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 2021-22 ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു ശേഷം അശ്വിൻ ഏകദിനം കളിച്ചിട്ടില്ല. എന്നാൽ ഇന്ന് ലോകത്തിലെ ഏറ്റവും പരിചയസമ്പത്തുള്ള സ്പിന്നറുമാരിൽ ഒരാളായ അശ്വിൻ ലോകകപ്പ് ടീമിൽ ഉണ്ടാകണം എന്ന ആവശ്യം ഒരുപറ്റം ആരാധകർ പങ്കുവെച്ചിരുന്നു. എന്നിരുന്നാലും, അത് സംഭവിക്കുമെന്ന് തനിക്ക് തോന്നുന്നില്ല എന്നതാണ് ഗാംഗുലിയുടെ വാദം.
“അവൻ ഒരു മികച്ച ബൗളറാണ്, ഒരു ചാമ്പ്യൻ ബൗളറാണ്. ഏകദേശം 500 ടെസ്റ്റ് വിക്കറ്റുകൾ, ലോകകപ്പ് എന്നിവ എല്ലാം നേടിയിട്ടുണ്ട്. എന്നാൽ ലോകകപ്പ് ടീമിൽ അവൻ ഉണ്ടാകില്ല ”മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി വെള്ളിയാഴ്ച കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു. റിസ്റ്റ്-സ്പിന്നർമാരിലും ഇടംകൈയ്യൻ സ്പിന്നർമാരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, ഓഫ് സ്പിന്നർമാർ വൈറ്റ്-ബോൾ ക്രിക്കറ്റിൽ അങ്ങനെ ഇങ്ങനെ ഒന്നും വരാറില്ല. കൂടാതെ, തിലക് വർമ്മയെയും വാഷിംഗ്ടൺ സുന്ദറിനേയും പോലെയുള്ള ഒരാൾക്ക് വിക്കറ്റ് വീഴ്ത്താനും അത്യാവശ്യം റൺ നേടാനും പറ്റുന്നതോടെ അശ്വിൻ ഏകദിനത്തിൽ നിന്ന് പുറത്താകുന്നു.അശ്വിന് പകരം ഇടംകയ്യൻമാരായ വർമ്മയെയും സുന്ദറിനെയും പിന്തുണയ്ക്കാൻ സെലക്ടർമാർ ആഗ്രഹിക്കുന്നു. ഇനി അശ്വിൻ ഏകദിനം കളിക്കാൻ സാധ്യത ഇല്ല.” ഗാംഗുലി പറഞ്ഞു
അതെ സമയം അശ്വിൻ ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് പുറത്തായിട്ടില്ല എന്നും ഇനിയും ഒരുപാട് അവസരം അദ്ദേഹത്തിന് ഉണ്ടെന്നുമാണ് ബിസിസിയിലെ ഒരു ഉദ്യോഗസ്ഥൻ അടുത്തിടെ പറഞ്ഞത് . ഏകദിന ലോകകപ്പിനുള്ള ടീമിനെ തന്നെ ആയിരിക്കും ബിസിസിഐ ഏഷ്യാ കപ്പിനും തിരഞ്ഞെടുക്കുക എന്നതിനാൽ തന്നെ ആരാധകർ ആകാംക്ഷയോടെയാണ് സെലെക്ഷൻ നോക്കി കാണുന്നത്.
Read more
2011 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന അശ്വിൻ മികച്ച പ്രകടനമായിരുന്നു നടത്തിയത്.