'ആ സമയം ഞാന്‍ അടിമുടി വിറയ്ക്കുകയായിരുന്നു'; 9.25 കോടി പോക്കറ്റിലായ കൃഷ്ണപ്പ ഗൗതം

14ാം ഐ.പി.എല്‍ സീസണിന് മുന്നോടിയായുള്ള മിനി താരലേലം ചെന്നൈയില്‍ സമീപിച്ചിരിക്കുകയാണ്. കോടി കിലുക്കത്തില്‍ പുതു ചരിത്രമെഴുതിയാണ് മിനി താരലേലം അവസാനിച്ചത്. 9.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയ ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമാണ് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമന്‍.

ഇന്ത്യക്ക് വേണ്ടി ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത താരമാണ് കൃഷ്ണപ്പ ഗൗതം. 20 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ നിന്ന് കോടികളിലേക്ക് മൂല്യം ഉയര്‍ന്ന നിമിഷം താന്‍ വിറക്കുകയായിരുന്നു എന്നാണ് കൃഷ്ണപ്പ പറയുന്നത്. “ഒരു വാക്കുകൊണ്ടും അപ്പോഴത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവില്ല. സ്വപ്നം യാഥാര്‍ദ്ധ്യമായ നിമിഷമാണ്. എല്ലായ്പ്പോഴും ധോണിയായിരുന്നു മാതൃക. ധോണിയെന്ന മനുഷ്യനെ, കളിക്കാരനെ, ഫിനിഷറെ ഞാന്‍ ആരാധിക്കുന്നു.”

Image result for Krishnappa Gowtham

“ഇനി അദ്ദേഹത്തിനൊപ്പം കളിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനാവും. പ്രൈസ് ടാഗ് എന്നെ അസ്വസ്ഥപ്പെടുത്തുന്നില്ല. ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ഏറ്റവും മികവ് പുറത്തെടുക്കാനാണ് എല്ലായ്പ്പോഴും ശ്രമിക്കുക” ഗൗതം പറഞ്ഞു.

Image result for Krishnappa Gowthamകഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിലായിരുന്നു കര്‍ണാടക താരം. ബോളിംഗിന് പുറമേ ഏഴ്, എട്ട് പൊസിഷനില്‍ ഇറങ്ങി വെടിക്കെട്ട് ബാറ്റിംഗ് നടത്താനും ഗൗതമിന് കഴിയുമെന്നതാണ് ആകര്‍ഷണം. ഐ.പി.എല്ലില്‍ 24 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗൗതം 186 റണ്‍സ് നേടിയിട്ടുണ്ട്. 33 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 13 വിക്കറ്റും താരം നേടിയിട്ടുണ്ട്.