സൂക്ഷിച്ചോ.., സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗിലെ ഭയാനക ദൗര്‍ബല്യം എടുത്തുകാട്ടി അമ്പാട്ടി റായിഡു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി സൂര്യകുമാര്‍ യാദവ് സ്ഥിരത പുലര്‍ത്തുന്നില്ല. എന്നാലും കുറച്ച് മത്സരങ്ങളില്‍ അദ്ദേഹം മികച്ച സ്‌കോറുകള്‍ നേടിയിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ യാദവ് 14 പന്തില്‍ 11 റണ്‍സ് നേടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് 18 റണ്‍സിന് തോറ്റു. സ്ഥിരമായി ബൗണ്ടറികളും സിക്സറുകളും അടിക്കുന്ന അദ്ദേഹത്തിന്റെ ഈ മത്സരത്തിലെ സ്ലോ ഇന്നിംഗ്സ് പലരെയും അത്ഭുതപ്പെടുത്തി.

ബാറ്റര്‍മാരുടെ സാങ്കേതികത വിശകലനം ചെയ്തുകൊണ്ട്, ഓഫ് സ്റ്റമ്പിന് പുറത്ത് വൈഡ് ബൗള്‍ ചെയ്ത് ബോളര്‍മാര്‍ സ്‌കൈയെ ലക്ഷ്യമിടുന്നുവെന്ന് റായിഡു പറഞ്ഞു. തന്റെ ദൗര്‍ബല്യത്തില്‍ സൂര്യകുമാര്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും റായിഡു പറഞ്ഞു.

സൂര്യകുമാര്‍ യാദവിനെതിരെ കൃത്യമായ പദ്ധതിയുമായി ടീം വരുന്നു. ഓഫ് സ്റ്റമ്പിന് പുറത്ത് അവര്‍ പതുക്കെയും വൈഡും ബോള്‍ ചെയ്യുന്നു. ലോകകപ്പിലും ഇത് നമ്മള്‍ കണ്ടതാണ്. ഒരു വശത്ത് വലിയ ബൗണ്ടറിയുള്ള പിച്ച് മന്ദഗതിയിലാകുമ്പോള്‍, ടീമുകള്‍ക്ക് അവനെതിരെ ഒരു പദ്ധതിയുണ്ട്. അദ്ദേഹം അതിനെരായി പ്രവര്‍ത്തിക്കേണ്ടതുണ്ട്- അമ്പാട്ടി റായിഡു പറഞ്ഞു.

ഈ സീസണില്‍ 10 കളികളില്‍ നിന്ന് 38.33 ശരാശരിയിലും 169.95 സ്ട്രൈക്ക് റേറ്റിലും 345 റണ്‍സ് സ്‌കെയ് നേടിയിട്ടുണ്ട്. മെയ് 17 വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ എല്‍എസ്ജിക്കെതിരെയാണ് 17-ാം സീസണിലെ മുംബൈയുടെ അവസാന മത്സരം.

Read more