അത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇത് ബാബര്‍ അസം; പാക് താരത്തിന് അതിനുള്ള കഴിവില്ലെന്ന് മുഹമ്മദ് ആമിര്‍

ഏകദിനത്തില്‍ ഓപ്പണറായുള്ള പാക് സൂപ്പര്‍ താരം ബാബര്‍ അസമിന്റെ റോളില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. സ്റ്റാര്‍ ബാറ്റര്‍ക്ക് മൂന്നാം സ്ഥാനമാണ് കൂടുതല്‍ അനുയോജ്യമെന്ന് ആമിര്‍ പറഞ്ഞു. ബാറ്റിംഗ് നിരയെ ഫലപ്രദമായി നങ്കൂരമിടാന്‍ കഴിയുന്ന മൂന്നാം നമ്പറില്‍ ഇറങ്ങി ഒരു ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്നതില്‍ ബാബറിന്റെ കരുത്ത് അമീര്‍ എടുത്തുകാണിച്ചു.

ബാബറിന്റെ കരുത്ത് മൂന്നാം സ്ഥാനത്താണ്, ഇന്നിംഗ്‌സ് എങ്ങനെ നിര്‍മ്മിക്കണമെന്ന് അദ്ദേഹത്തിന് അറിയാം. ഏകദിനങ്ങളില്‍ ഓപ്പണറുടെ റോള്‍ ടി20, ടെസ്റ്റ് എന്നിവയില്‍ നിന്ന് വ്യത്യസ്തമാണ്.

അദ്ദേഹം ഘട്ടങ്ങളായി കളിക്കേണ്ടതുണ്ട്. തുടക്കത്തില്‍ തന്നെ അവസരങ്ങള്‍ എടുക്കുകയും പിന്നീട് ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കുകയും ചെയ്യുക. ബാബര്‍ അല്ല അതിന് യോജിച്ച താരം- ആമിര്‍ പറഞ്ഞു.

ഓപ്പണറായതിന് ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയ്ക്കായി കാഴ്ചവെച്ച അതേ പ്രകടനം ബാബറിലൂടെയും സാധ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു പാക് ടീം മാനേജ്മെന്റ് ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍കണ്ട് ബാബറിനെ ഓപ്പണിംഗില്‍ പരീക്ഷിച്ചത്. എന്നാലിത് ശരിക്കും പരാജയമായി.

അടുത്തിടെ നടന്ന ഏകദിനങ്ങളില്‍ വ്യക്തമായി ഫോമിലല്ലാത്ത അസം, ആദ്യം ന്യൂസിലന്‍ഡിനെതിരെയും പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരെയും യഥാക്രമം 10 (23), 23 (19) റണ്‍സ് നേടി നിരാശപ്പെടുത്തി.

Read more