ശുഭ്മാൻ ഗില്ലിനെ തിരഞ്ഞെടുത്ത് അനന്യ പാണ്ഡേ'; റിയാൻ പരാഗിന് നീതി ലഭിക്കണം എന്ന് ആരാധകർ; സോഷ്യൽ മീഡിയയിൽ ട്രോള് മഴ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവ താരമായ ശുഭ്മാൻ ഗില്ലും ബോളിവുഡ് സൂപ്പർ താരം അനന്യ പാണ്ഡേയും കാരണം സോഷ്യൽ മീഡിയയിൽ വൻ ട്രോളുകൾ ലഭിക്കുന്ന താരമാണ് ഇപ്പോൾ റിയാൻ പരാഗ്. ഈ വർഷം നടന്ന മത്സരങ്ങളിലാണ് റിയാൻ ഇന്ത്യൻ ടീമിന്റെ ഭാഗമായത്. ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് താരം നടത്തിയത്. എന്നാൽ ഐപിഎൽ കഴിഞ്ഞ് ഒരു സ്ട്രീമിങ്ങിന്റെ ഇടയിൽ വെച്ച് തന്റെ യൂട്യൂബ് സെർച്ച് ഹിസ്റ്ററി സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

കുറച്ച് മാസങ്ങൾക്ക് മുൻപാണ് താരം ഒരു ഓൺലൈൻ സ്ട്രീമിങ്ങിൽ വെച്ച് തന്റെ സെർച്ച് ഹിസ്റ്ററി ലൈവിൽ കാണിച്ചത്. അതിൽ അനന്യ പാണ്ഡേ ഹോട്ട്, സാറ അലി ഖാൻ ഹോട്ട് എന്ന് സെർച്ച് ചെയ്തിരിക്കുന്നത് ആരാധകർ കണ്ടു. ഉടൻ തന്നെ താരം അത് മാറ്റിയെങ്കിലും ആരാധകർ സ്ക്രീൻഷോട്ട് എടുത്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ റിയാൻ ട്രോള് മെറ്റീരിയൽ ആയി മാറി. എന്നാൽ ഇപ്പോൾ വീണ്ടും താരത്തിന് നേരെ ട്രോളുകൾ ഉയർന്ന് വരികയാണ്.

ബീറ്റ്സ് ഇലക്ട്രോണിക്സിന്റെ പരസ്യചിത്രത്തിൽ ഇന്ത്യൻ യുവ ക്രിക്കറ്റ് താരമായ ശുഭ്മാൻ ഗില്ലും , ബോളിവുഡ് നടിയായ അനന്യ പാണ്ഡേയും കൂടെ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതിന്റെ താഴെ ആരാധകർ റിയാൻ പരാഗിന്റെ പേര് കമന്റ് ചെയ്യുകയും, പരാഗിന് നീതി ലഭിക്കണം എന്നൊക്കെ പറഞ്ഞു ഒരുപാട് ട്രോളുകൾ ഇട്ട്‌ ആക്ഷേപിക്കുകയാണ്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ റിയാൻ എയറിലാണ്.

Read more