ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) തമ്മിൽ ഇന്നലെ ഏറ്റുമുട്ടിയ ഐപിഎൽ 2025 ലെ മത്സരത്തിൽ ചെന്നൈ ബാറ്റിംഗിൽ എംഎസ് ധോണി തുടക്കത്തിൽ തന്നെ ഇറങ്ങി അവസാനം വരെ ബാറ്റിംഗ് നടത്തിയാലും ഒരു മാറ്റവും വരുത്തുമായിരുന്നില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് പറഞ്ഞു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം ഹോം തോൽവികളിൽ ഒന്നായിരുന്നു സിഎസ്‌കെ ഇന്നലെ ചെപ്പോക്ക് കാണികളുടെ മുന്നിൽ ഏറ്റുവാങ്ങിയത്.
ടോസ് നേടി കെകെആർ നായകൻ അജിങ്ക്യ രഹാനെ ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ശേഷം, സിഎസ്‌കെ ബാറ്റ്‌സ്മാൻമാർ മികവ് കാണിച്ചില്ല . ടീം തകർന്നിട്ടും വീണ്ടും ധോണി വൈകിയാണ് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. പതിനഞ്ചാം ഓവറിൽ ടീം 72/7 എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് ധോണി ഇറങ്ങിയത്.
ക്രീസിൽ എത്തിയ ധോണി ഒരു റൺ മാത്രമെടുത്താൻ സുനിൽ നരേൻ എറിഞ്ഞ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്താക്കുക ആയിരുന്നു. ഇത് സിഎസ്‌കെയെ 16-ാം ഓവറിൽ 75/8 എന്ന നാണക്കേടിലേക്ക് ചുരുക്കുകയും ഒടുവിൽ 20 ഓവറിൽ 103/9 എന്ന സ്കോർ നേടുകയും ചെയ്തു.
ധോണിയുടെ പുറത്താകലിനെക്കുറിച്ച് ക്രിക്ക്ബസിൽ സംസാരിച്ചപ്പോൾ, സിഎസ്‌കെ ക്യാപ്റ്റൻ അവസാനം വരെ തുടർന്നാൽ എന്തെങ്കിലും മാറ്റമുണ്ടാകുമായിരുന്നു എന്ന ധാരണ സെവാഗ് തള്ളിക്കളഞ്ഞു.
“എനിക്ക് അങ്ങനെ തോന്നുന്നില്ല. അദ്ദേഹം പുറത്തായില്ലെങ്കിൽ, അവർക്ക് പരമാവധി 130 റൺസ് നേടാമായിരുന്നു. കെകെആർ 10.1 ഓവറിൽ ഈ ലക്ഷ്യം (104) പിന്തുടർന്നു. ഞങ്ങൾ ധോണി അങ്ങനെ ചെയ്താലും രാത്രി 11:30 ന് ലൈവായി വരുമായിരുന്നു. അത് മാത്രമായിരുന്നു വ്യത്യാസം,” സെവാഗ് പറഞ്ഞു (ഹിന്ദുസ്ഥാൻ ടൈംസ് വഴി).
Read more
വെറും 10.1 ഓവറിൽ എട്ട് വിക്കറ്റ് ബാക്കി നിൽക്കെ കെകെആർ ലക്ഷ്യം മറികടന്നു, ഇതോടെ സിഎസ്‌കെ തുടർച്ചയായ അഞ്ചാം തോൽവിയും ഏറ്റുവാങ്ങി. ഐപിഎൽ ചരിത്രത്തിൽ ചെന്നൈയുടെ പന്ത് അടിസ്ഥാനത്തിൽ ഉള്ള ഏറ്റവും വലിയ തോൽവിയാണിത്.