ക്രിക്കറ്റ് മൈതാനത്തെ അനുഷ്‌കയും വിരാടും; വൈറലായി അനന്യ പാണ്ഡെയുടെ വാക്കുകള്‍

ഇന്ത്യന്‍ താരം വിരാട് കോഹ്ലിയെക്കുറിച്ച് ബോളിവുഡ് നടി അനന്യ പാണ്ഡെ പങ്കുവെച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. കളിയോടുള്ള വിരാടിന്റെ അഭിനിവേശത്തെ പ്രശംസിച്ച അനന്യ ക്രിക്കറ്റിലെ ഗോട്ടാണ് (എക്കാലത്തെയും മികച്ചത്) അദ്ദേഹമെന്ന് വിലയിരുത്തുകയും ചെയ്തു.

ജിയോസിനിമയിലെ ഒരു അഭിമുഖത്തിനിടെയാണ് അനന്യ പാണ്ഡെയുടെ അഭിപ്രായം. മത്സരത്തിനിടെ ഇന്ത്യന്‍ താരം ഭാര്യ അനുഷ്‌ക ശര്‍മ്മയുമായി വിരാട് ഇടപഴകുന്നത് തനിക്ക് ഇഷ്ടമാണെന്നും ബോളിവുഡ് നടി പറഞ്ഞു.

വിരാട് കോഹ്ലി ക്രിക്കറ്റിലെ ഗോട്ടാണ്. അയാള്‍ക്ക് കളിയോട് വല്ലാത്ത ആവേശമാണ്. മത്സരത്തിനിടെ അദ്ദേഹം അനുഷ്‌കയുമായി ഇടപഴകുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്- അനന്യ പാണ്ഡെ പറഞ്ഞു.

കളിക്കിടെയും വിരാട് കോലി അനുഷ്‌ക ശര്‍മ്മയുമായി ഇടപഴകാറുണ്ട്. കളിക്കളത്തില്‍ പ്രിയ പത്‌നിയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാറുണ്ട് ഇന്ത്യന്‍ താരം. ഒരുമിച്ചായിരിക്കുമ്പോഴെല്ലാം ദമ്പതികള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നു.

Read more

ഈ തലമുറയില്‍ കളിച്ച ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട് കോഹ്‌ലി. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും മുന്‍നിര ബാറ്ററാണ് അദ്ദേഹം. ഏകദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറികള്‍ അദ്ദേഹം അടുത്തിടെ മറികടന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലാണ് വിരാട് കോഹ്‌ലി. കളിയുടെ മൂന്ന് ഫോര്‍മാറ്റിലും ടീം ആധിപത്യം പുലര്‍ത്തുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹമാണ്.