മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതിന്റെ പശ്ചാത്തലത്തിലുണ്ടായ വിമര്‍ശനങ്ങളോട് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി. ഓവലിലെ നാലാം ടെസ്റ്റിനു മുന്‍പ് ലണ്ടനിലെ ഹോട്ടലില്‍ പുസ്തക പ്രകാശന ചടങ്ങ് നടത്തിയതിനെയാണ് ശാസ്ത്രി ന്യായീകരിച്ചത്. ബ്രിട്ടനില്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് നിലനിന്നതെന്നും ശാസ്ത്രി പറഞ്ഞു.
ബ്രിട്ടന് മുഴുവന്‍ തുറന്നിട്ടിരിക്കുകയാണ്. ആദ്യ ടെസ്റ്റ് മുതല്‍ തന്നെ എന്തും സംഭവിക്കാമെന്ന അവസ്ഥയായിരുന്നു. മറ്റൊരു ടീമും കോവിഡ് കാലത്ത് ഇന്ത്യയെപോലെ ക്രിക്കറ്റ് കളിച്ചില്ല. കോച്ചെന്ന നിലയില്‍ ഇതു വലിയ സംതൃപ്തിയാണ് നല്‍കുന്നത്- ശാസ്ത്രി പറഞ്ഞു.
Read more
ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കാലമായിരുന്നു കടന്നുപോയത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് തീര്‍ച്ചയായും നല്ല സമയമായിരുന്നു. തേംസ് നദിയുടെ ഇരുകരളിലും വിരാടും സംഘവും വിസ്മയകരമായ പ്രകടനം പുറത്തെടുത്തെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.