'ഒരു നായകന്‍ എന്ന നിലയില്‍ അവന്‍ പ്രതിരോധത്തിലാണ്': വലിയ വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ താരം

ക്യാപ്റ്റനെന്ന നിലയില്‍ പാകിസ്ഥാന് വേണ്ടി ട്രോഫികള്‍ നേടികൊടുക്കാന്‍ ബാബര്‍ അസമിന് കഴിഞ്ഞിട്ടില്ല. 2024 ലെ ഐസിസി ടി20 ലോകകപ്പില്‍ അദ്ദേഹം ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. മെന്‍ ഇന്‍ ഗ്രീന്‍ സൂപ്പര്‍ 8 ഘട്ടത്തില്‍ എത്തുന്നതില്‍ പോലും പരാജയപ്പെട്ടു.

ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കും. പരമ്പരയ്ക്ക് മുന്നോടിയായി, ടെസ്റ്റ് ക്യാപ്റ്റന്‍ ഷാന്‍ മസൂദും ബാബര്‍ അസമും തമ്മിലുള്ള വ്യത്യാസത്തിലേക്ക് പാകാ താരം ആമര്‍ ജമാല്‍ വെളിച്ചം വീശി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ബാബര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് ഷാനിന് റെഡ് ബോള്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചത്.

ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ രണ്ടു പേരും വ്യത്യസ്തരാണ്. ഞാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയത് മുതല്‍ ഷാന്‍ ഭായിയുമായി നല്ല ബന്ധത്തിലാണ്. ഞാന്‍ ഒരു പരിശീലന സെഷനില്‍ പാകിസ്ഥാന്‍ ടീമില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹം എന്നോട് വളരെ മികച്ച രീതിയിലാണ് പെരുമാറിയത്. ബോബി ഭായ് (ബാബര്‍ അസം) അല്‍പ്പം പ്രതിരോധത്തിലാണ്. ടീമിനെ സുരക്ഷിതമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നു. ഷാന്‍ ഭായ് ആക്രമണോത്സുകനാണ്- ആമര്‍ ജമാല്‍ പറഞ്ഞു.

ബാബര്‍ അസമിന്റെ നായകസ്ഥാനം പിസിബി പരിഗണിക്കുമെന്നാണ് സൂചന. 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കും.

Read more