ജെറി സാം
കേദാര്‍ യാദവ് & കെഎല്‍ രാഹുല്‍- ഇതൊരു താരതമ്യം ഒന്നും അല്ല. പക്ഷെ രാഹുലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോ പെട്ടന്ന് ഓര്‍മ വന്നൊരു പ്ലെയര്‍ കേദാര്‍ ജാഥവ് ആണ്.
കുറച്ചു നാള്‍ മുന്‍പ് വരെ വളരെ ആത്മവിശ്വാസത്തോടെ കളിച്ചിരുന്ന താരം ആയിരുന്നു രാഹുല്‍. ഒരുപക്ഷെ ഏറ്റവും സ്‌റ്റൈലിഷ് ബാറ്റസ്മാന്‍ എന്ന് വേണമെങ്കില്‍ പറയാം. കുറച്ചു നാള്‍ മുന്‍പ് വരെ മനോഹരമായി ഷോട്ട് കളിച്ചിരുന്ന രാഹുല്‍ ഇപ്പോള്‍ ഒട്ടും ആത്മവിശ്വാസം അല്ലാതെ ആരെയോ പേടിക്കുന്നതു പോലെയാണ് കളിക്കുന്നത്.
ഇത് ടെസ്റ്റില്‍ മാത്രം അല്ല മൂന്ന് ഫോര്‍മാറ്റിലും. ഐപിഎല്ലില്‍ 15 പന്തില്‍ 50 നേടിയിട്ടുള്ള ആളാണ് രാഹുല്‍. മികച സ്‌ട്രൈക്ക് റേറ്റല്‍ കളിക്കാന്‍ ശ്രമിക്കാതെ അമിത പ്രതിരോധം ആണ് പലപ്പോഴും രാഹുലിന്റെ പരാജയം ആയ തീരുന്നത്.
എന്തായാലും കേദാര്‍ ജാഥവിന്റെ അവസ്ഥ രാഹുലിനും ഉണ്ടാകാതെ ഇരിക്കട്ടെ. ഫോമിലേക്ക് മടങ്ങി വരാനും ആ സ്‌റ്റൈലിഷ് ബാറ്റിഗ് വീണ്ടും കാണാനും സാധിക്കട്ടെ.
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍