വിരാട് കോഹ്ലി മാറിയതോടെ ഇന്ത്യയ്ക്ക് ലോക റാങ്കിംഗിലെ സ്ഥാനമാനങ്ങളും പോയി

ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പരയില്‍ തോറ്റത് ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനമാനങ്ങള്‍ക്കും ഇളക്കം തട്ടിച്ചു. വിരാട് കോഹ്ലിയുടെ കാലത്ത് ഒന്നാം സ്ഥാനത്ത് നിന്ന ഇന്ത്യ അദ്ദേഹം ക്യാപ്റ്റന്‍സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെ ഐസിസിയുടെ ടെസ്റ്റ് റാ്ങ്കിലും വീണു. മൂന്നാം സ്ഥാനത്തേക്കാണ് വീണത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യമത്സരത്തില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്.

ഇന്ത്യയെ 2-1 ന് കീഴടക്കിയ ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തായപ്പോള്‍ ആഷസ് 4-0 ന് തൂത്തുവാരിയ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തകര്‍ത്ത ന്യൂസിലന്റ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം ഏഷ്യയിലെ മറ്റ് ക്രിക്കറ്റ് ശക്തികളായ പാകിസ്താന്‍ ആറാം സ്ഥാനത്തേക്ക്് വീണപ്പോള്‍ ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, ബംഗ്‌ളാദേശ്, സിംബാബ്‌വേ, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളുടെ സ്ഥാനത്തിന് വ്യതിചലനമില്ല.

Read more

ഇന്ത്യയെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തിയ നായകന്‍ വിരാട് കോഹ്ലി ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ പരമ്പര കൈവിട്ടതിന് പിന്നാലെ നായക സ്ഥാനം രാജി വെച്ചിരുന്നു. ഏകദിനടീമിന്റെ നായകസ്ഥാനത്ത് നിന്നും നേരത്തെ തന്നെ കോഹ്ലിയെ മാറ്റിയിരുന്നു. ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കുന്നത് കെ.എല്‍. രാഹുലാണ്.