ഇത് തല ഇല്ലെടാ, തല എടുക്കുറവന്‍..; ബുംമ്ര എന്തുകൊണ്ട് ഒരു ചാമ്പ്യന്‍ ബോളര്‍ ആണെന്ന് ലോകത്തിനേ അറിയിക്കുന്ന മറ്റൊരു ഡിസ്‌പ്ലേ

ആദ്യ സെക്ഷനില്‍ ഒരു 19 കാരന്‍ അരങ്ങേറ്റക്കാരന്‍ വന്നു ജസ്പ്രീത് ബുംമ്രയെ അപമാനിച്ചു. ബുമ്രയുടെ സ്റ്റാന്‍ഡേര്‍ഡ് നു ഒരിക്കലും അക്സെപ്റ്റബിള്‍ ആയിരുന്നില്ല അങ്ങനെ ഒരു ഹുമിലിയേഷന്‍. സാം കോന്‍സ്റ്റാസ് ഇന്നലെ മത്സരത്തിന് മുന്‍പ് ബുംമ്രയെ ടാക്കിള്‍ ചെയ്യാന്‍ തന്റെ കയ്യില്‍ പ്ലാന്‍സ് ഉണ്ടെന്ന് പറഞ്ഞിരുന്നു, അത് വളരെ ഈസി ആയി പയ്യന്‍ എക്സിക്കൂട്ട് ചെയ്തു. ആ റിവേഴ്സ് സ്‌കൂപ്‌സ് ഒക്കെ ബ്രില്യന്റ് വര്‍ക്ക് ആയിരുന്നു.

ബുംമ്രയുടെ ആദ്യ വിക്കറ്റ് വരുന്നത് ഖവാജയുടെ ആണ്, ബുംമ്രയുടെ ബ്രില്ലിന്‌സിനെക്കാള്‍ കൂടുതല്‍ ഖവാജയുടെ മിസ്റ്റേക്ക് ആയിരുന്നു ആ വിക്കറ്റ്. പിന്നീട് എല്ലാവരും ബുംമ്രയേ നല്ല രീതിയില്‍ നെഗോഷിയേറ്റ് ചെയ്തു.

ഓഫ് ഡേ ആയിരിക്കും എന്ന് കരുതിയൊരിക്കുമ്പോള്‍ ആണ് വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയ ബ്രേക്ക് ത്രൂയിലൂടെ ഹെഡ് ക്രീസിലേക്ക് എത്തുന്നു. അപ്പോള്‍ തന്നെ രോഹിത് ബുംമ്രയെ വിളിക്കുന്നു, എന്തൊരു ബോള്‍ ആയിരുന്നു അത്, ഹെഡ് ന്റെ ജഡ്ജ്‌മെന്റ് മൊത്തത്തില്‍ പാളി, ഓഫ് സ്റ്റമ്പ് അങ്ങ് തെറിച്ചു, അടുത്ത ഓവറില്‍ മാര്‍ഷിനെയും അങ്ങ് സെറ്റ് ചെയ്തു തൂക്കി ബുംമ്ര.

ബുംമ്ര എന്ത് കൊണ്ട് ഒരു ചാമ്പ്യന്‍ ബോളര്‍ ആണെന്ന് ലോകത്തിനേ അറിയിക്കുന്ന മറ്റൊരു ഡിസ്‌പ്ലേ, ഒപ്പം ഇന്ത്യ കളിയിലേക്ക് തിരിച്ചു വരുന്നു. ബുംമ്രയുടെ കോണ്‍ഫിഡന്‍സ് ലെവല്‍ അപാരം ആണെന്ന് തോന്നിയിട്ടുണ്ട്, തന്റെ ക്രാഫ്റ്റിലും സ്‌കില്ലിലും അത്രത്തോളം അദ്ദേഹം വിശ്വസിക്കുന്നു.

അല്ലെങ്കില്‍ ഈ ദിവസം ബുംമ്രയുടെ ഒരു ഓഫ് ഡേ ആയി വിലയിരുത്തപ്പെട്ടിരുന്നേനേ, എന്നാല്‍ ഓസ്‌ട്രേലിയന്‍ സൈഡിലെ നിലവില്‍ ഏറ്റവും ബെസ്റ്റ് ബാറ്റ്‌സ്മാനെ തന്നെ ഡക്കിനു തൂക്കി ബുംമ്ര തന്റെ സിഗനേച്ചര്‍ പതിപ്പിച്ചു തന്നെയാണ് ഇന്നത്തെ ദിവസം സൈന്‍ ഓഫ് ചെയ്തത്. ഇത് തല ഇല്ലെടാ, തല എടുക്കുറവന്‍

എഴുത്ത്: കൃപാൽ ഭാസ്കർ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍