ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവന്‍

നീണ്ട പത്ത് വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തിരിച്ചുപിടിച്ചു. ഇരു ടീമുകളിലെയും ചില താരങ്ങള്‍ അതിശയിപ്പിക്കുന്ന ചില പ്രകടനങ്ങള്‍ പുറത്തെടുത്തു. എന്നിരുന്നാലും, ഐതിഹാസികമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയെ പിടിച്ചുകെട്ടി പരമ്പര 3-1ന് സ്വന്തമാക്കി.

മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍ പര്യടനം അവസാനിച്ചതിന് ശേഷം പരമ്പരയില്‍ നിന്ന് തന്റെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തു. 56.00 ശരാശരിയില്‍ 448 റണ്‍സുമായി പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ട്രാവിസ് ഹെഡ് കോമ്പിനേഷനില്‍ അഞ്ചാം സ്ഥാനത്തെത്തി.

മറുവശത്ത്, പരമ്പരയില്‍ അവിശ്വസനീയമായ 32 വിക്കറ്റുകള്‍ നേടിയ ജസ്പ്രീത് ബുംറ ഇംഗ്ലീഷ് ഇന്റര്‍നാഷണലിന്റെ പ്ലെയിംഗ് ഇലവനില്‍ അര്‍ഹമായി ഇടം കണ്ടെത്തി. ഒപ്പം ഓപ്പണറായി യശസ്വി ജയ്സ്വാളും, വണ്‍ഡൗണായി കെഎല്‍ രാഹുലും വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ടീമില്‍ ഇംടപിടിച്ചു.

രവീന്ദ്ര ജഡേജ മാത്രമാണ് പട്ടികയിലെ ഏക ഓള്‍റൗണ്ടര്‍. അതേസമയം എംസിജിയില്‍ സെഞ്ച്വറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയെ വോണ്‍ തന്റെ ടീമിലേക്ക് പരിഗണിച്ചില്ല.

മൈക്കല്‍ വോണിന്റെ ഓസ്ട്രേലിയ-ഇന്ത്യ സംയുക്ത ഇലവന്‍:

സാം കോണ്‍സ്റ്റാസ്, യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജസ്പ്രീത് ബുംറ, സ്‌കോട്ട് ബോളണ്ട്.

Preview