BGT 2024: വിരാട് കോഹ്ലി കലിപ്പിലാണല്ലോ, ഇറങ്ങി വന്നു കണികളോട് താരം ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; സംഭവം വിവാദത്തിൽ

വിരാട് കോഹ്‌ലിയും ഓസീസിന്റെ അരങ്ങേറ്റ ഓപണർ പത്തൊമ്പതുകാരനായ സാം കോൺസ്റ്റാസും തമ്മിലുള്ള സ്ലെഡ്ജിങ്ങ് ഇപ്പോഴും ചൂടേറിയ ചർച്ചയായി തുടരുകയാണ്. വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടിയത് മുതലാണ് സംഭവം ആരംഭിക്കുന്നത്. വിരാട് കോഹ്‌ലിയുടെ ഈ പ്രവർത്തനത്തിൽ പ്രകോപിതനതായ യുവതാരം കോഹ്‌ലിയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. തുടർന്ന് അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ഇതോടെ കാണികളും വിരാട് കോഹ്‌ലിക്ക് നേരെ തിരിഞ്ഞു. ഫീൽഡ് ചെയ്യുന്നതിനിടയിൽ കാണികൾ വിരാടിനെ കൂകി വിളിക്കുകയും, അനാവശ്യമായി പ്രകോപിപ്പിക്കുകയും ചെയ്തു. ബാറ്റിംഗിന് ഇറങ്ങിപ്പോഴും അദ്ദേഹത്തെ കൂകി വിളിച്ചായിരുന്നു കാണികൾ വരവേറ്റത്. ഇന്ന് വിരാട് കോഹ്‌ലിക്ക് ഭേദപ്പെട്ട പ്രകടനം നടത്താൻ മാത്രമേ സാധിച്ചിരുന്നൊള്ളു. 86 പന്തിൽ നിന്ന് 36 റൺസ് നേടിയാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

പുറത്തായ ശേഷം കോഹ്‌ലി പവലിയനിലേയ്ക്ക് മടങ്ങവേ കാണികള്‍ കൂകുകയും, മോശമായ കമന്റുകൾ അടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതോടെ പോകുന്ന വഴിയില്‍ നിന്നും തിരിച്ച് നടന്ന് കാണികളെ രൂക്ഷമായി നോക്കുന്നതും പ്രതികരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാണാം. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ വന്നു അദ്ദേഹത്തെ മാറ്റുകയായിരുന്നു.

നിലവിൽ മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസിൽ നിൽക്കുകയാണ്. ഇന്ത്യക്ക് വേണ്ടി യശസ്‌വി ജയ്‌സ്വാൾ (82), വിരാട് കോഹ്ലി (36) എന്നിവർ മാത്രമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. കെ എൽ രാഹുൽ 24 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. ഇപ്പോൾ ക്രീസിൽ നിൽക്കുന്നത് റിഷഭ് പന്തും, രവീന്ദ്ര ജഡേജയുമാണ്.

Read more