BGT 2025: "മോനെ കോൺസ്റ്റസേ, നിനക്കുള്ള മറുപടി നാളെ ഞങ്ങൾ തരുന്നുണ്ട്"; യുവ താരത്തിന് താക്കീത് നൽകി രോഹിത് ശർമ്മ

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത്. ബോളർമാർക്ക് അനുയോജ്യമാകുന്ന പിച്ചിൽ ഏത് ടീം വേണമെങ്കിലും വിജയിക്കാം. ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയ 185 റൺസ് മറികടക്കാൻ ഓസ്‌ട്രേലിയക്ക് സാധിച്ചില്ല. കങ്കാരു പടയെ 181 റൺസിന്‌ തളയ്ക്കാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമല്ല. നിലവിൽ 141 റൺസിന്‌ 6 എന്ന നിലയിലാണ് ഇന്ത്യ നിൽക്കുന്നത്.

അവസാന ടെസ്റ്റിൽ നിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ പിന്മാറിയിരുന്നു. മോശമായ ബാറ്റിംഗ് പ്രകടനം കാരണം അദ്ദേഹം സ്വയം മാറിയതാണ്. എന്നാൽ മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം സാം കോൺസ്റ്റാസ് ഇന്ത്യൻ താരങ്ങളെ വളരെ മോശമായ രീതിയിലാണ് പ്രകോപിപ്പിച്ചത്. അതിനു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് രോഹിത് ശർമ്മ.

രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:

” ഇന്നലെ സാം കോൺസ്റ്റസ്സുമായി നടന്നത് അനാവശ്യമായ വാക് തർക്കമാണ്. അദ്ദേഹം കുറെ നാളായി ഇത്തരം പ്രവർത്തികൾ കാണിക്കാറുണ്ട്. ഞങ്ങൾ അങ്ങോട്ട് ചെന്ന് പ്രകോപിപ്പിക്കാറില്ല. ഞങ്ങൾ മത്സരത്തിൽ ആണ് ശ്രദ്ധ ചിലത്തുന്നത്. ഇങ്ങനത്തെ അനാവശ്യമായ വാക് തർക്കങ്ങളിലേക്ക് വെറുതെ തല ഇട്ടു സമയം കളയേണ്ടതില്ല എന്ന ചിന്തയാണ് ഞങ്ങൾക്ക്” രോഹിത് ശർമ്മ പറഞ്ഞു.